2024 ല്‍ ഇറങ്ങിയത് 204 ചിത്രങ്ങള്‍; ലാഭം 350 കോടി; നഷ്ടം 750 കോടി

204 ചിത്രങ്ങളാണ് 2024 ല്‍ ഇറങ്ങിയത്.  26 ചിത്രങ്ങള്‍ മാത്രമാണ് സൂപ്പര്‍ഹിറ്റ് , ഹിറ്റ്, ആവറേജ് ഹിറ്റ് എന്നീ നിലകളില്‍ പ്രകടനം കാഴ്ച്ചവെച്ചത്

 

കൊച്ചി: 2024 ല്‍ റീലീസ് ചെയ്ത 199 പുതിയ ചിത്രങ്ങില്‍ സാമ്പത്തിക ലാഭം നേടിയത് 26 ചിത്രങ്ങള്‍ മാത്രമെന്ന് നിര്‍മ്മാതക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍. ആയിരം കോടിയോളം മുതല്‍ മുടക്കില്‍ 199 പുതിയ ചിത്രങ്ങളും റീമാസ്റ്റര്‍ ചെയ്ത അഞ്ചു പഴയ ചിത്രങ്ങളുമടക്കം 204 ചിത്രങ്ങളാണ് 2024 ല്‍ ഇറങ്ങിയത്. ഇതില്‍ 26 ചിത്രങ്ങള്‍ മാത്രമാണ് സൂപ്പര്‍ഹിറ്റ് , ഹിറ്റ്, ആവറേജ് ഹിറ്റ് എന്നീ നിലകളില്‍ പ്രകടനം കാഴ്ച്ചവെച്ചത്. ബാക്കിയുള്ളവ തീയേറ്ററുകളില്‍ ഒരു ചലനവും സൃഷ്ടിക്കാതെ കടന്നു പോയി.

26 ചിത്രങ്ങളില്‍ നിന്നും നിന്നും 300 മുതല്‍ 350 വരെ കോടി രൂപ ലാഭം ഉണ്ടായെങ്കില്‍ ബാക്കിയുള്ള ചിത്രങ്ങളില്‍ നിന്നായി 650 മുതല്‍ 700 കോടിവരെ നഷ്ടമായിരുന്നുവെന്നും നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കി. 24 വര്‍ഷങ്ങള്‍ക്കു ശേഷം റീമാസ്റ്റര്‍ ചെയ്ത് റിലീസ് ചെയ്ത ദേവദൂതന്‍ എന്ന ചിത്രത്തിന് സാമാന്യം ഭേദപ്പെട്ട കളക്ഷന്‍ തീയറ്ററുകളില്‍ നിന്നും നേടാന്‍ സാധിച്ചു. തീയേറ്റര്‍ വരുമാന ത്തിന് പുറമെ ലഭിക്കേണ്ട ഇതര വരുമാനങ്ങള്‍ അടഞ്ഞിരിക്കുന്ന സാഹചര്യ ത്തില്‍ സിനിമയുടെ നിര്‍മ്മാണ ചിലവ് സൂക്ഷ്മമായി പരിശോധിച്ച് കുറവ് ചെയ്യേണ്ട സാഹചര്യമാണ് നിര്‍മ്മാതാക്കളുടെ മുന്നിലുള്ളതെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

എന്നാല്‍ അഭിനേതാക്കള്‍ പ്രതിഫലം ഗണ്യമായി വര്‍ധിപ്പിക്കുന്നത് നിയന്ത്രിക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് സാധിക്കുന്നില്ല. വിഷയം മനസിലാക്കി സഹകരിക്കാന്‍ അഭിനേതാക്കള്‍ തയ്യാറാകാത്തതും സിനിമാ വ്യവസായം നേരിടുന്ന പ്രധാന പ്രതിസന്ധിയാണെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. 2023 ന് പിന്നാലെ 2024 ലും 200 ലധികം ചിത്രങ്ങള്‍ തിയ്യറ്ററില്‍ റിലീസ് ചെയ്തുവെങ്കിലും നഷ്ടത്തിന്റെ കണക്കുകള്‍ ആവര്‍ത്തിക്കപ്പെടുകയാണ്. ചിത്രങ്ങളുടെ എണ്ണത്തിലല്ല മറിച്ച് മികച്ച ഉള്ളകടക്കവും അവതരണവുമുള്ള ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് താല്‍പര്യമെന്ന് തെളിയിക്കുന്ന വര്‍ഷമാണ് കടന്നു പോകുന്നതെന്നും വരും വര്‍ഷമത്തില്‍ കുടുതല്‍ സാമ്പത്തിക അച്ചടക്കവും നേട്ടവും സിനിമാ വ്യവസായത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അസോസിയേഷന്‍ സെക്രട്ടറി ബി.രാഗേഷ് വ്യക്തമാക്കി.

 

Spread the love