അമ്മ അംഗങ്ങളുടെ പ്രത്യേക യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച് തീരുമാനമെടുത്തത്.
കൊച്ചി: മലയാള സിനിമാ നിര്‍മ്മാതാക്കളില്‍ ഒരു വിഭാഗം ആഹ്വാനം ചെയ്തിരിക്കുന്ന സമരവുമായി ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മ സഹകരിക്കില്ലെന്ന് അമ്മ അഡ്‌ഹോക്ക് കമ്മിറ്റി അറിയിച്ചു. അമ്മ അംഗങ്ങളുടെ പ്രത്യേക യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച് തീരുമാനമെടുത്തത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സിനിമാ വ്യവസായം ചിലരുടെ പിടിവാശിമൂലം അനാവശ്യമായ സമരത്തിലേക്ക് വലിച്ചിഴയ്ക്കുക വഴി സാമ്പത്തിക രംഗം മാത്രമല്ല സിനിമയ ആശ്രയിച്ചു കഴിയുന്ന തൊഴിലാളികളെയും കടുത്ത പ്രതിസന്ധിയിലാക്കുമെന്നും യോഗം വിലയിരുത്തി.
അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയംഗം ജയന്‍ ചേര്‍ത്തലയ്ക്ക് എല്ലാവിധ നിയമസഹായവും സംഘടന വാഗ്ദാനം ചെയ്തു. ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ടൊവിനോ തോമസ്, ബേസില്‍ ജോസഫ്,ജോജു ജോര്‍ജ്ജ്, ബിജുമേനോന്‍, വിജയരാഘവന്‍, സായികുമാര്‍, മഞ്ജുപിള്ള, ബിന്ദു പണിക്കര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.