ബേപ്പൂരില്‍ കടലില്‍  ചരക്ക് കപ്പലിന് തീപിടിച്ചു

ശ്രീലങ്കയിലെ കൊളംബോ തുറമുഖത്ത് നിന്നും മുംബൈയ്ക്ക് പോകുകയായിരുന്ന സിംഗപ്പൂര്‍ ഫ് ളാഗ് ചെയ്ത കണ്ടെയ്‌നര്‍ കപ്പലായ വാന്‍ഹായ്503 എന്ന കപ്പലിലാണ് തീപിടുത്തമുണ്ടായത്. ജൂണ്‍ ആറിന് പുറുപ്പെട്ട കപ്പലില്‍ 22 ജീവനക്കാരാണ് ഉണ്ടായിരുന്നത്.
കൊച്ചി: കോഴിക്കോട് ബേപ്പൂര്‍ തീരത്ത് നിന്നും 88 നോട്ടിക്കല്‍ മൈല്‍ അകലെ ചരക്കു കപ്പലില്‍ കണ്ടെയ്‌നര്‍ പൊട്ടിത്തെറിച്ച് കപ്പലിന്  തീപിടിച്ചു. ശ്രീലങ്കയിലെ കൊളംബോ തുറമുഖത്ത് നിന്നും  മുംബൈയ്ക്ക് പോകുകയായിരുന്ന സിംഗപ്പൂര്‍  ഫ് ളാഗ്
ചെയ്ത കണ്ടെയ്‌നര്‍ കപ്പലായ വാന്‍ഹായ്503 എന്ന കപ്പലിലാണ് തീപിടുത്തമുണ്ടായത്. ജൂണ്‍ ആറിന് പുറുപ്പെട്ട കപ്പലില്‍ 22 ജീവനക്കാരാണ് ഉണ്ടായിരുന്നത്.തീപിടുത്തമുണ്ടായതോടെ ഇതില്‍ 18 പേര്‍ കടലില്‍ ചാടി ഇവര്‍ ലൈഫ് ബോട്ടില്‍ ഉണ്ടെന്നാണ് വിവരം. ഇതില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്. നാലു ജീവനക്കാരെ കാണാനില്ലെന്നുമാണ് അറിയന്നത്. തായാവാന്‍, ഇന്തോനേഷ്യ, മ്യാന്‍മാര്‍ പൗരന്മാരെയാണ് കാണാതായിരിക്കുന്നത്.

നിയന്ത്രണമില്ലാതെ ഒഴുകിക്കൊണ്ടിരിക്കുന്ന കപ്പലിലെ തീ അണയ്ക്കുന്നതായിനായി തീരസംരക്ഷണ സേനയുടെ കപ്പലുകള്‍ എത്തി ശ്രമങ്ങള്‍ തുടരുകയാണ്. കപ്പലിലെ മറ്റു കണ്ടെയ്‌നറുകളിലേക്കും തീ പടര്‍ന്നിട്ടുണ്ട്.രക്ഷാ പ്രവര്‍ത്തനത്തിനായി നാവിക സേനയുടെ ഐഎന്‍എസ് സൂറത്ത് സ്ഥലത്തെത്തിയിട്ടുണ്ട്. തീരസംരക്ഷണ സേനയുടെ അഞ്ചു കപ്പലുകളും മൂന്നു വിമാനങ്ങളും രക്ഷാദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്.തീപ്പിടിത്തത്തിന്റെ സ്വഭാവവും അപകടസാധ്യതകളും മനസ്സിലാക്കാനായി കപ്പലിലെ ചരക്കുകളുടെ വിശദാംശങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു