നൂതന സാങ്കേതിക വിദ്യയിലുള്ള ഈ ഉപകരണം അമേരിക്കന്‍ കമ്പനിയായ ഷാര്‍ക്കാണ് ലഭ്യമാക്കിയത്.പരിധിക്കപ്പുറം തീപിടുത്തം ഉണ്ടായാല്‍ തീയുടെ വളരെ അടുത്ത് ചെന്ന് രക്ഷാപ്രവര്‍ത്തനം നടത്താന്‍ റോബോട്ടിക് ഫയര്‍ ഫൈറ്റിംഗ് ഉപകരണത്തിന് സാധിക്കും.
കൊച്ചി: എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ശ്രദ്ധയാകര്‍ഷിച്ച് അഗ്‌നി സുരക്ഷാ സേനയുടെ റോബോട്ടിക് ഫയര്‍ ഫൈറ്റിങ് ഉപകരണം. നൂതന സാങ്കേതിക വിദ്യയിലുള്ള ഈ ഉപകരണം അമേരിക്കന്‍ കമ്പനിയായ ഷാര്‍ക്കാണ് ലഭ്യമാക്കിയത്.
പരിധിക്കപ്പുറം തീപിടുത്തം ഉണ്ടായാല്‍ തീയുടെ വളരെ അടുത്ത് ചെന്ന് രക്ഷാപ്രവര്‍ത്തനം നടത്താന്‍ റോബോട്ടിക് ഫയര്‍ ഫൈറ്റിംഗ് ഉപകരണത്തിന് സാധിക്കും. കൂടുതല്‍ നിലകളുള്ള കെട്ടിടങ്ങള്‍ക്ക് തീ പിടിക്കുന്ന സാഹചര്യങ്ങളില്‍ അതിവേഗം പടവുകള്‍ കയറിയെത്തും ഈ റോബോട്ട്
ക്യാമറ ഘടിപ്പിച്ച മോണിറ്റര്‍ ഉപയോഗിച്ചാണ് റോബോട്ടിക് ഫയര്‍ ഫൈറ്റിംഗ് ഉപകരണം നിയന്ത്രിക്കുന്നത്. തെര്‍മല്‍ മോഡ് ആണ് മോണിറ്ററിന്റെ പ്രത്യേകത. തെര്‍മല്‍ മോഡിലൂടെ രാത്രിയില്‍ ദൃശ്യങ്ങള്‍ കൂടുതല്‍ വ്യക്തമായി കാണാന്‍ സാധിക്കും. തകര്‍ന്ന നിലയിലുള്ള കെട്ടിടങ്ങളില്‍ ആരെങ്കിലും അകപ്പെട്ടാല്‍ തെര്‍മല്‍ മോഡ് ഉപയോഗിച്ച് കണ്ടെത്താന്‍ സാധിക്കും. തീ പിടിക്കാത്ത സാമഗ്രികള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ തന്നെ എത്ര തീഷ്ണമായ അഗ്‌നിയെയും അതിജീവിക്കാന്‍ ഈ ഉപകരണത്തിന് സാധിക്കും. കേരളത്തില്‍ എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് റോബോട്ടിക് ഫയര്‍ ഫൈറ്റിംഗ് ഉപകരണം ഉപയോഗിക്കുന്നത്. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നാടിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ കേരളം മുന്നില്‍ തന്നെയാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് സംസ്ഥാന അഗ്‌നി സുരക്ഷാ സേന.