2047-ല്‍ ഈ രംഗത്ത് ഇന്ത്യ കൈവരിക്കേണ്ട നേട്ടങ്ങളെക്കുറിച്ചുള്ള വിശദമായ രൂപരേഖയും ശാസ്ത്ര സമ്മേളനത്തില്‍ അവതരിപ്പിക്കും.
കൊച്ചി : ആഗോളശാസ്ത്രസമ്മേളനത്തിന് ഫിഷറീസ് സര്‍വ്വകലാശാല വേദിയാകുന്നു. കടല്‍പ്പായലും നീല സമ്പദ് വ്യവസ്ഥയും എന്ന വിഷയത്തില്‍ സംഘടിപ്പിച്ചരിക്കുന്ന ത്രിദിന ശാസ്ത്രസമ്മേളനം നാളെ കേന്ദ്ര ഫിഷറീസ് സഹ മന്ത്രി ജോര്‍ജ് കുര്യന് ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ കുഫോസ് വൈസ് ചാന്‍സലര്‍ പ്രൊഫ. എ.ബിജുകുമാര്‍ അധ്യക്ഷത വഹിക്കും. കടല്‍പായലുകളുടെ ആവാസവ്യവസ്ഥ പ്രാധാന്യത്തെക്കുറിച്ചും, അവയില്‍നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളെക്കുറിച്ചും വ്യവസായികാടിസ്ഥാനത്തിലുള്ള തൊഴില്‍ സാധ്യതളെക്കുറിച്ചും നടക്കുന്ന സമ്മേളനത്തില്‍ ജപ്പാന്, ഫിലിപ്പൈന്‍സ് , ഇംഗ്ലണ്ട്, ഇറ്റലി, ഓസ്ട്രേലിയ തുടങ്ങി 26-ല്‍ പരം രാജ്യങ്ങളുടെ പ്രതിനിധികളും സര്‍വ്വകലാശാലകളില്‍ നിന്നുമുള്ള സമുദ്ര ശാസ്ത്രജ്ഞരും പങ്കെടുക്കുമെന്ന് കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കുഫോസ് വൈസ് ചാന്‍സലര്‍ പ്രൊഫ.ഡോ. എ.ബിജുകുമാര്‍ അറിയിച്ചു. ഇന്ത്യന്‍ തീരങ്ങളില്‍ 865-ഉം, കേരള തീരത്ത് 145 തരത്തിലുള്ള ജീവിവര്ഗങ്ങളാണുളളതായാട്ടാണ് പഠനങ്ങള്‍. കടല്‍ പായലുകളില്‍ നിന്നും വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനത്തിനുള്ള സാധ്യതകളെ കുറിച്ച് വിദഗ്ദ്ധരുടെയും ഗവേഷകരുടെയും വിജയിച്ച സംരംഭകരുടെ സ്ഥാപനങ്ങളുടെ പ്രതിനിധികളുടെയും നേതൃത്വത്തില്‍ വിവിധ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 2047-ല്‍ ഈ രംഗത്ത് ഇന്ത്യ കൈവരിക്കേണ്ട നേട്ടങ്ങളെക്കുറിച്ചുള്ള വിശദമായ രൂപരേഖയും ശാസ്ത്ര സമ്മേളനത്തില്‍ അവതരിപ്പിക്കും.കാലാവസ്ഥാവ്യതി

