പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ പി.ആര് ലഖ്റ സൈക്ലത്തോണ്‍ ഫ്ളാഗ് ഓഫ് ചെയ്യ്തു.
കൊച്ചി: സെന്‍ട്രല്‍ ജിഎസ്ടി കൊച്ചി കമ്മീഷണറേറ്റ് സ്പോര്‍ട്സ് അതോരിറ്റി ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ‘ഫിറ്റ് ഇന്ത്യ’ സൈക്ലത്തോണ്‍ സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ പി.ആര് ലഖ്റ സൈക്ലത്തോണ്‍ ഫ്ളാഗ് ഓഫ് ചെയ്യ്തു. ഐഎസ് പ്രസ് റോഡിലെ ജിഎസ്ടി കൊച്ചി കമ്മീഷണറേറ്റ് ഓഫിസിനു മുന്നില്‍ നിന്നും ആരംഭിച്ച സൈക്ലത്തോണ്‍ അയ്യപ്പന് കാവ്, ക്യൂന്‍സ് വാക്ക് വേ, ബാനര്‍ജി റോഡ് വഴി തിരികെ കൊച്ചി കമ്മീഷണറേറ്റ് ഓഫിസിനു മുന്നില്‍ സമാപിച്ചു.ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം സംബന്ധിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ 2019 ആഗസ്റ്റില്‍ തുടക്കം കുറിച്ച ഫിറ്റ് ഇന്ത്യ ക്യാംപയിന്റെയും ജി.എസ്.ടി ദിനത്തിന്റെയും മുന്നോടിയായിട്ടുകൂടിയാണ് സൈക്ലത്തോണ്‍ സംഘടിപ്പിച്ചത്.