ഫ് ളിപ് കാര്‍ട്ടില്‍ വേനല്‍ക്കാല ഓഫറുകള്‍

26,490 രൂപ മുതല്‍ ആരംഭിക്കുന്ന എയര്‍ കണ്ടീഷണറുകള്‍, 1,999 രൂപ മുതല്‍ ആരംഭിക്കുന്ന ഫാനുകള്‍, 3,999 രൂപ മുതല്‍ ആരംഭിക്കുന്ന കൂളറുകള്‍ എന്നിവ  കൂളിംഗ് ഡേയ്‌സ് ഓഫറിന്റെ ഭാഗമായി ലഭിക്കും.
കൊച്ചി: ഫ് ളിപ് കാര്‍ട്ടില്‍ മാര്‍ച്ച് 26 മുതല്‍ 31 വരെ കൂളിംഗ് ഡേയ്‌സ് ഓഫറുകള്‍. എയര്‍ കണ്ടീഷണറുകള്‍, ഫാനുകള്‍, കൂളറുകള്‍ എന്നിവ മികച്ച ഓഫറില്‍ ലഭ്യമാണെന്ന് ഫ് ളിപ് കാര്‍ട്ട് മാര്‍ക്കറ്റിംഗ് ആന്‍ഡ് മീഡിയ മേധാവി പ്രതീക് ഷെട്ടി പറഞ്ഞു.26,490 രൂപ മുതല്‍ ആരംഭിക്കുന്ന എയര്‍ കണ്ടീഷണറുകള്‍, 1,999 രൂപ മുതല്‍ ആരംഭിക്കുന്ന ഫാനുകള്‍, 3,999 രൂപ മുതല്‍ ആരംഭിക്കുന്ന കൂളറുകള്‍ എന്നിവ  കൂളിംഗ് ഡേയ്‌സ് ഓഫറിന്റെ ഭാഗമായി ലഭിക്കും.
വേനല്‍ക്കാല ഓഫറിന്റെ ഭാഗമായി ഫ് ളിപ് കാര്‍ട്ട് എസി ഡീല്‍സ് സോ ഗുഡ്, ഇന്ത്യ രഹേഗാ കൂള്‍’ എന്ന പുതിയ കാംപയിന്‍ അവതരിപ്പിച്ചു. വേനല്‍ക്കാലത്ത് കൂളിംഗ് സൊല്യൂഷനുകള്‍ കൂടുതല്‍ ആക്‌സസ് ചെയ്യാവുന്നതും താങ്ങാനാവുന്നതുമാക്കി മാറ്റുക എന്നതാണ് കാംപയിനിന്റെ ലക്ഷ്യം.ആകര്‍ഷകമായ എക്‌സ്‌ചേഞ്ച് ഓഫറുകളും ഫ് ളെക്‌സിബിള്‍ പേമെന്റ് ഓപ്ഷനുകളും മികച്ച ബ്രാന്‍ഡുകളുടെ ക്യൂറേറ്റഡ് തിരഞ്ഞെടുപ്പും ലഭ്യമാക്കിക്കൊണ്ട് ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന തടസ്സമില്ലാത്തതും മൂല്യാധിഷ്ഠിത ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുകയാണ് ഫ് ളിപ് കാര്‍ട്ടെന്ന് പ്രതീക് ഷെട്ടി പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു