ഡോ. എം.ഐ. സഹദുള്ളയ്ക്ക് ഫോക്കാന മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ അവാര്‍ഡ് 

കുമരകത്ത് വെച്ചു നടന്ന ഫോക്കാന ഗ്ലോബല്‍ കണ്‍വെന്‍ഷനില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പുരസ്‌കാരം സമ്മാനിച്ചു.
തിരുവനന്തപുരം: ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (ഫോക്കാന) മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ അവാര്‍ഡ് കിംസ്‌ഹെല്‍ത്ത് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ളയ്ക്ക്. ഇന്ത്യയ്ക്കകത്തും പുറത്തുമായുള്ള ആരോഗ്യ മേഖലയിലെ സമഗ്ര സംഭാവനകളാണ് ഡോ. എം.ഐ. സഹദുള്ളയെ ഈ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. നോര്‍ത്ത് അമേരിക്കയിലെ നൂറിലധികം മലയാളി സംഘടനകള്‍ ഉള്‍പ്പെടുന്ന ഏറ്റവും വലിയ ആഗോള മലയാളി സംഘടനയാണ് ഫോക്കാന.കുമരകത്ത് വെച്ചു നടന്ന ഫോക്കാന ഗ്ലോബല്‍ കണ്‍വെന്‍ഷനില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പുരസ്‌കാരം സമ്മാനിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു