വിശാഖപട്ടണത്ത് അഡ്വാന്‍സ്ഡ് കാന്‍സര്‍ കെയര്‍ ബ്ലോക്കിന് തറക്കല്ലിട്ടു

ഐസിഐസിഐ ബാങ്ക് ചെയര്‍മാന്‍ പ്രദീപ് കുമാര്‍ സിന്‍ഹ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി. ഐസിഐസിഐ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സന്ദീപ് ബത്ര, മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. സുദീപ് ഗുപ്ത എന്നിവരും ചടങ്ങില്‍ സന്നിഹിതരായരുന്നു.
കൊച്ചി: ടാറ്റ മെമ്മോറിയല്‍ സെന്ററുമായി (ടിഎംസി) സഹകരിച്ച് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ഹോമി ഭാഭ കാന്‍സര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ (എച്ച്ബിസിഎച്ച്ആര്‍സി) സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിനായി പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. ഐസിഐസിഐ ബാങ്ക് ചെയര്‍മാന്‍ പ്രദീപ് കുമാര്‍ സിന്‍ഹ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി. ഐസിഐസിഐ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സന്ദീപ് ബത്ര, മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. സുദീപ് ഗുപ്ത എന്നിവരും ചടങ്ങില്‍ സന്നിഹിതരായരുന്നു. ഇതോടൊപ്പം  എന്‍.കെ. റാവു ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും പ്രദീപ് കുമാര്‍ സിന്‍ഹ നിര്‍വ്വഹിച്ചു.

പുതിയ ഓഡിറ്റോറിയത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങളും ഉപകരണങ്ങളും ഐസിഐസിഐ ഫൗണ്ടേഷന്‍ ടിഎംസിക്ക് ലഭ്യമാക്കി.അത്യാധുനിക മെഡിക്കല്‍ സൗകര്യങ്ങള്‍ സജ്ജമാക്കുന്നതിനായി 550 കോടിയിലധികം ചെലവ് വരുന്ന 3.9 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ആധുനിക സമുച്ചയ നിര്‍മ്മാണത്തിനാണ് ബാങ്ക് ധനസഹായം നല്‍കുന്നത്.ഐസിഐസിഐ ഫൗണ്ടേഷന്‍ ബ്ലോക്ക് ഫോര്‍ ചൈല്‍ഡ് ആന്‍ഡ് ബ്ലഡ് കാന്‍സര്‍ വിഭാഗത്തിനായി എട്ട് നിലകളിലായി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ പ്രതിവര്‍ഷം 3,000 രോഗികള്‍ക്ക് സേവനം ലഭ്യമാക്കും. നിലവില്‍ ഇവിടെ എച്ച്ബിസിഎച്ച്ആര്‍സിക്ക് പ്രതിവര്‍ഷം 6,200 രോഗികളെ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്.
ഇന്ത്യയിലെ കിഴക്കന്‍ മേഖലയിലെ ഏറ്റവും വലിയ സ്‌പെഷ്യലൈസ്ഡ് കാന്‍സര്‍ സൗകര്യങ്ങളില്‍ ഒന്നായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന പുതിയ കെട്ടിടത്തില്‍ 2027 ഓടെ നിര്‍മ്മാണം പൂര്‍ത്തിയകുമ്പോള്‍ 215 ലധികം കിടക്കകള്‍ ഉണ്ടായിരിക്കും. ഐസിഐസിഐ ബാങ്കിന്റെ സിഎസ്ആര്‍ വിഭാഗമായ ഐസിഐസിഐ ഫൗണ്ടേഷന്‍ ഫോര്‍ ഇന്‍ക്ലൂസീവ് ഗ്രോത്ത് ഇതിന്റെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു