മന്ത്രിസഭയുടെ നാലാം വാര്‍ഷികം; കേക്ക് മുറിച്ചു മധുരം പകര്‍ന്നു മുഖ്യമന്ത്രി

രാവിലെ 9.30 ന് ലോഞ്ച് ഹാളില്‍ സംഘടിപ്പിച്ച ലളിതമായ ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി ആഘോഷ മധുരം പങ്കുവെച്ചത്.

 

കൊച്ചി: ‘ആദ്യ മധുരം കടന്നപ്പള്ളിക്ക് കൊടുക്കാം’… രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയുടെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി നെടുമ്പാശേരി സിയാല്‍ 0484 ലോഞ്ചില്‍ കേക്ക് മുറിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിറഞ്ഞ ആഹ് ളാദത്തോടെ
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ആദ്യ കേക്ക് നല്‍കി.  രാവിലെ 9.30 ന് ലോഞ്ച് ഹാളില്‍ സംഘടിപ്പിച്ച ലളിതമായ ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി ആഘോഷ മധുരം പങ്കുവെച്ചത്.

മന്ത്രിസഭാംഗങ്ങളായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.രാജന്‍, കെ.കൃഷ്ണന്‍ കുട്ടി, പി.രാജീവ്, കെ.ബി. ഗണേഷ് കുമാര്‍, റോഷി അഗസ്റ്റിന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മന്ത്രിമാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രി തന്നെ മധുരം നല്‍കി. തുടര്‍ന്ന് മന്ത്രിസഭാ യോഗം ചേര്‍ന്നു. മന്ത്രിസഭയുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളാണ് നടന്നുവരുന്നത് . ഏപ്രില്‍ 21ന് തുടങ്ങിയ വാര്‍ഷികാഘോഷം മെയ് 30 വരെ വിപുലമായ പരിപാടികളോടെ തുടരും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു