കേരള മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി എം. പി ജോസഫ് ഐഎഎസ് പ്രോഗ്രാമിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ഡോ. വിജു ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.
കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സൗജന്യ സിവില്‍ സര്‍വ്വീസ് പ്രോഗ്രാം ആരംഭിച്ചു. കേരള മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി എം. പി ജോസഫ് ഐഎഎസ് പ്രോഗ്രാമിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ഡോ. വിജു ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. എംജി, കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ചടങ്ങില്‍ സര്‍ട്ടഫിക്കറ്റുകള്‍ വിതരണം ചെയ്തു.സെന്റ് പീറ്റേഴ്‌സ് കോളേജ് കോലഞ്ചേരി വൈസ് പ്രിന്‍സിപ്പാള്‍ ഡോ. കെ.പി ജോസ് സംസാരിച്ചു. ഇന്ത്യന്‍ സിവില്‍ സര്‍വീസസ്, യുഎന്‍ സിവില്‍ സര്‍വീസസ് ഉള്‍പ്പെടെയുള്ള ഉന്നതമത്സരപരീക്ഷകള്‍ എഴുതുന്നതിന് യുവതലമുറയെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡും വേദിക് എരുഡൈറ്റ് ഫൗണ്ടേഷനും സംയുക്തമായിട്ടാണ് ആറു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ദീര്‍ഘകാല സൗജന്യ സിവില്‍ പ്രോഗ്രാം സര്‍വ്വീസ് പ്രോഗാം സംഘടിപ്പിക്കുന്നത്.