സംസ്ഥാനത്ത് ആദ്യമായാണ് ജലവിഭവവകുപ്പിന്റെ കീഴില്‍ ജലശുദ്ധീകരണ പ്ലാന്റിന്റെ മാതൃക ഇത്തരമൊരു മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
കൊച്ചി: മറൈന്‍ ഡ്രൈവില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ തിളങ്ങി ജലശുദ്ധീകരണ പ്ലാന്റ്. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത ജലശുദ്ധീകരണ പ്ലാന്റിന്റെ പ്രവര്‍ത്തന മാതൃകയും അതില്‍ നടക്കുന്ന ശുദ്ധീകരണ പ്രവര്‍ത്തനങ്ങളും മനസിലാക്കാന്‍ അവസരമൊരുക്കുകയാണ് ജല അതോറിറ്റി.സംസ്ഥാനത്ത് ആദ്യമായാണ് ജലവിഭവവകുപ്പിന്റെ കീഴില്‍ ജലശുദ്ധീകരണ പ്ലാന്റിന്റെ മാതൃക ഇത്തരമൊരു മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ജല അതോറിറ്റി ജീവനക്കാരായ ഇ.ഡി. സനല്‍, സി.കെ. വിനോദ്, എം.ബി. വിനോദ് എന്നിവര്‍ ചേര്‍ന്ന് ഇരുപത് ദിവസം കൊണ്ടാണ് പ്ലാന്റ് മാതൃക നിര്‍മ്മിച്ചത്.