മികച്ച പരിശീലകരെ അംഗീകരിക്കുന്ന പദ്ധതിക്ക് തുടക്കം
കൊച്ചി: ഐടിഐ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരവും തൊഴില്‍ക്ഷമതയും മെച്ചപ്പെടുത്താനുള്ള ചര്‍ച്ചയൊരുക്കി ഫ്യുച്ചര്‍ റൈറ്റ് സ്‌കില്‍സ് നെറ്റ്വര്‍ക്കും (എഫ്ആര്‍എസ്എന്‍) സംസ്ഥാന ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് വകുപ്പും. തിരുവനന്തപുരത്ത് ഇരുവരും സംയുക്തമായി സംഘടിപ്പിച്ച എഫ്ആര്‍എസ്എന്‍ ഇക്കോസിസ്റ്റം സമ്മേളനം സംസ്ഥാനത്തെ ഐടിഐ രംഗം ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകള്‍ക്ക് വേദിയായത്.ആദ്യമായാണ് കേരളത്തില്‍ എഫ്ആര്‍എസ്എന്‍ ഇക്കോസിസ്റ്റം സമ്മേളനം നടന്നത്. സര്‍ക്കാര്‍ ഉന്നത ഉദ്യോഗസ്ഥര്‍, സ്ഥാപന മേധാവികള്‍, പരിശീലകര്‍, പൗര സമൂഹ സംഘടനകള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ ചര്‍ച്ചകളുടെ ഭാഗമായി. സമ്മേളനം ഐടിഐ രംഗത്തെ വെല്ലുവിളികളും അവസരങ്ങളും നവീന ആശയങ്ങളും പങ്കു വയ്ക്കുന്നതിനും കൂടുതല്‍ മെച്ചപ്പെട്ട സഹകരണത്തിനും വഴി തെളിച്ചു.
മെച്ചപ്പെട്ട പരിശീലകരെ തിരിച്ചറിഞ്ഞ് അംഗീകരിക്കാനുള്ള പദ്ധതിക്ക് സമ്മേളനത്തില്‍ തുടക്കം കുറിച്ചു. ജോലിയിലെ അസംതൃപ്തി, പാഠ്യരീതിയുടെ പഴക്കം തുടങ്ങിയ കാരണങ്ങളാല്‍ ഐടിഐ പരിശീലകര്‍ കൊഴിഞ്ഞു പോകുന്നത് തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം. ‘ഐടിഐ രംഗത്തിന്റെ നട്ടെല്ലാണ് പരിശീലകര്‍. അവര്‍ വ്യവസായ രംഗത്തെ പുത്തന്‍ പ്രവണതകളുമായി പൊരുത്തപ്പെടുന്നത് കേരളത്തിലെ യുവാക്കളെ തൊഴില്‍ വിപണിക്ക് സജ്ജമാക്കുന്നതിന് നിര്‍ണായകമാണ്,’ ക്വസ്റ്റ് അലയന്‍സ് അധികൃതര്‍ പറഞ്ഞു.
എഫ്ആര്‍എസ്എന്‍ 2024 മെയ് മാസത്തില്‍ പുറത്തിറക്കിയ പരിശീലക വികസന തന്ത്ര രേഖ നൈപുണ്യ വികസനത്തെ കൂടുതല്‍ സമഗ്രമായി സമീപിക്കാന്‍ ലക്ഷ്യമിടുന്നു. പരിശീലകരെ അംഗീകരിക്കുക എന്നതാണ് അതിലെ ഏറ്റവും പ്രധാനപ്പെട്ട നിര്‍ദേശങ്ങളിലൊന്ന്. ‘പരിശീലകരുടെ പ്രകടനം അംഗീകരിക്കുന്നതിലൂടെയും കഴിവ് അടിസ്ഥാനമാക്കിയുള്ള അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിലൂടെയും, വിപണി ആവശ്യകതകളുമായി പൊരുത്തപ്പെടാനും ആജീവനാന്ത പഠനം മാതൃകയാക്കാനും പരിശീലകരെ പ്രാപ്തരാക്കുന്ന ഒരു വളര്‍ച്ചാ മനോഭാവം വളര്‍ത്തിയെടുക്കാന്‍ ഞങ്ങള്‍ക്ക് കഴിയും,” അവര്‍ പറഞ്ഞു.
2020 മുതല്‍, കേരളത്തിലുടനീളമുള്ള 104 ഐടിഐകളില്‍ പരിശീലക വികസനം, വ്യവസായരംഗവുമായുള്ള ഇടപെടല്‍, ഭാവിയെ മുന്നില്‍ കണ്ടുള്ള പാഠ്യപദ്ധതി എന്നിവ മെച്ചപ്പെടുത്തുന്നതിനായി എഫ്ആര്‍എസ്എന്‍ കെഎസ്‌ഐടിഡിയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. തൊഴില്‍ നൈപുണ്യം, എഐ, ഡിജിറ്റല്‍ മികവ്, തൊഴില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം എന്നിവ സംയോജിപ്പിച്ചുകൊണ്ട്, അതിവേഗം വളരുന്ന തൊഴില്‍ വിപണിക്ക് കേരളത്തിലെ യുവാക്കളെ സജ്ജമാക്കലാണ് സംരംഭത്തിന്റെ ഉദ്ദേശം. ആക്‌സെഞ്ചര്‍, സിസ്‌കോ, ജെ.പി. മോര്‍ഗന്‍, എസ്എപി എന്നിവര്‍ ഫണ്ട് ചെയ്ത ക്വസ്റ്റ് അലയന്‍സ് നടപ്പാക്കുന്ന എഫ്ആര്‍എസ്എന്‍ സര്‍ക്കാര്‍ ഐടിഐകളിലെ യുവാക്കളുടെ തൊഴില്‍ നൈപുണ്യം നല്‍കി ശാക്തീകരിക്കുകയാണ്മെച്ചപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.