രാജ്യത്ത് ഇന്‍ഷൂറന്‍സ് പരിരക്ഷയുള്ള 25 വയസില്‍ കൂടുതല്‍ പ്രായമുള്ള 800 പേരില്‍ നടത്തിയ സര്‍വെ അടിസ്ഥാനമാക്കിയാണ് ഫ്യൂച്ചര്‍ ജനറലി പുതിയ ഇന്‍ഷൂറന്‍സ് സ്കീം അവതരിപ്പിച്ചത്
കൊച്ചി: പ്രമുഖ ഇന്‍ഷൂറന്‍സ് കമ്പനിയായ ഫ്യൂച്ചര്‍ ജനറലി ഇന്ത്യ ‘ഹെല്‍ത്ത് അണ്‍ലിമിറ്റഡ്’എന്ന പേരില്‍ സമഗ്രമായ ഇന്‍ഷൂറന്‍സ് പരിരക്ഷ നല്കുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് സ്കീം ആരംഭിച്ചു. ‘ഹെല്‍ത്ത് അണ്‍ലിമിറ്റഡ്’ സ്കീമിന് കീഴില്‍ ഉപഭോക്താവിന് ആജീവനാന്ത ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. രാജ്യത്ത് ഇന്‍ഷൂറന്‍സ് പരിരക്ഷയുള്ള 25 വയസില്‍ കൂടുതല്‍ പ്രായമുള്ള 800 പേരില്‍ നടത്തിയ സര്‍വെ അടിസ്ഥാനമാക്കിയാണ് ഫ്യൂച്ചര്‍ ജനറലി പുതിയ ഇന്‍ഷൂറന്‍സ് സ്കീം അവതരിപ്പിച്ചത്.ഹെല്‍ത്ത് അണ്‍ലിമിറ്റഡ് സ്കീമിന് കീഴില്‍ ഉയര്‍ന്ന മെഡിക്കല്‍ ചെലവുകള്‍ക്ക് പരിരക്ഷ ലഭിക്കും. പരമ്പരാഗത ഇന്ത്യന്‍ ചികിത്സാരീതികള്‍ക്ക് പുറമേ ആയുഷ് ചികിത്സാരീതികളായ ആയുര്‍വേദം, യോഗ, യുനാനി സിദ്ധവൈദ്യം, ഹോമിയോപ്പതി തുടങ്ങിയവയ്ക്കും ഇന്‍ഷൂറന്‍സ് സ്കീമിന് കീഴില്‍ പരിരക്ഷ ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
ഇന്‍ഷൂര്‍ ചെയ്ത തുക പരിഗണിക്കാതെ ക്ലെയിമിന്റെ പൂര്‍ണ്ണമായ ചെലവ് വഹിക്കുന്ന അണ്‍ലിമിറ്റഡ് പരിരക്ഷ, വര്‍ധിച്ചുവരുന്ന ചികിത്സാ ചെലവുകളെ പ്രതിരോധിക്കാന്‍ വര്‍ഷം തോറും ഇന്‍ഷൂര്‍ ചെയ്ത തുകയില്‍ വരുത്തുന്ന വര്‍ധന, പ്രീമിയം പേബാക്ക്, രണ്ടാമത്തെ ക്ലെയിം മുതല്‍ ഇന്‍ഷൂര്‍ ചെയ്ത അടിസ്ഥാന തുകയില്‍ വരുത്തുന്ന അണ്‍ലിമിറ്റഡ് റീഫില്ലിംഗ് എന്നിവ കൂടാതെ വെല്‍നെസ് ഡിസ്കൗണ്ട്, ക്യുമിലേറ്റീവ് ബോണസ് തുടങ്ങിയ അധിക സേവനങ്ങളും സ്കീമീന് കീഴില്‍ ലഭിക്കും.ജനങ്ങളില്‍ ഭൂരിഭാഗത്തിനും ആരോഗ്യ പരിരക്ഷയുണ്ടെങ്കിലും വര്‍ധിച്ചുവരുന്ന ചികിത്സാ ചെലവുകള്‍ ആശങ്ക സൃഷ്ടിക്കുന്നതായി ഫ്യൂച്ചര്‍ ജനറലി ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അനുപ് റൗ പറഞ്ഞു, ഇത്തരം ആശങ്കകള്‍ക്ക് പരിഹാരം സൃഷ്ടിക്കുന്നതിനും ശരിയായ ഇന്‍ഷൂറന്‍സ് സ്കീം കണ്ടെത്താന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതിനുമാണ് ഹെല്‍ത്ത് അണ്‍ലിമിറ്റഡ് സ്കീം പുറത്തിറക്കിയതെന്ന് അദ്ദേഹം പറഞ്ഞു.