കൊച്ചി എം.ജി. റോഡിലെ പുളിക്കല്‍ എസ്‌റ്റേറ്റിന്റെ അഞ്ചാം നിലയില്‍ സ്ഥിതി ചെയ്യുന്ന ശാഖയുടെ ഉദ്ഘാടനം ഫ്യൂച്ചര്‍ ജനറാലി ഇന്ത്യ ഇന്‍ഷുറന്‍സിന്റെ എംഡിയും സിഇഒയുമായ അനൂപ് റാവു നിര്‍വഹിച്ചു.
കൊച്ചി: പ്രമുഖ ഇന്‍ഷുറന്‍സ് ദാതാക്കളായ ഫ്യൂച്ചര്‍ ജനറാലി ഇന്ത്യ ഇന്‍ഷുറന്‍സിന്റെ ആദ്യവനിതാ ശാഖയായ ‘ശക്തി’ കൊച്ചിയില്‍ ആരംഭിച്ചു. കൊച്ചി എം.ജി. റോഡിലെ പുളിക്കല്‍ എസ്‌റ്റേറ്റിന്റെ അഞ്ചാം നിലയില്‍ സ്ഥിതി ചെയ്യുന്ന ശാഖയുടെ ഉദ്ഘാടനം ഫ്യൂച്ചര്‍ ജനറാലി ഇന്ത്യ ഇന്‍ഷുറന്‍സിന്റെ എംഡിയും സിഇഒയുമായ അനൂപ് റാവു നിര്‍വഹിച്ചു.
ഇന്ത്യയിലെ ആദ്യ വനിതാ ശാഖ കൊച്ചിയില്‍ തുടങ്ങാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.സാമ്പത്തിക സേവന മേഖലയില്‍ സ്ത്രീകള്‍ ആത്മവിശ്വാസത്തോടെ നേതൃത്വം നല്‍കുകയും അര്‍ത്ഥവത്തായ സ്വാധീനം ചെലുത്തുകയും ചെയ്യുന്ന ഒരു അന്തരീക്ഷം വളര്‍ത്തിയെടുക്കാനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ തുടക്കമാണ് ‘ശക്തി’ ശാഖ.വിദഗ്ധ ഇന്‍ഷുറന്‍സ് പരിഹാരങ്ങള്‍ നല്‍കുന്നതിനോടൊപ്പം വ്യവസായത്തില്‍ സ്ത്രീകളുടെ കൂടുതല്‍ പ്രാതിനിധ്യത്തിന് വഴിയൊരുക്കും. ഇന്‍ഷുറന്‍സ്, സാമ്പത്തിക സേവന മേഖലകളില്‍ കൂടുതല്‍ സ്ത്രീകള്‍ കരിയര്‍ പിന്തുടരാന്‍ ഈ സംരംഭം പ്രചോദിപ്പിക്കുമെന്നും എഫ്ജിഐഐയിലെ അടുത്ത തലമുറ വനിതാ നേതാക്കളെ പരിപോഷിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ചീഫ് മാര്‍ക്കറ്റിംഗ്, കസ്റ്റമര്‍ ആന്‍ഡ് ഇംപാക്ട് ഓഫീസര്‍ ശ്രീമതി. രുചിക വര്‍മ്മ, ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ രാമിത്ത് ഗോയല്‍, ചീഫ് പീപ്പിള്‍ ആന്‍ഡ് ഓര്‍ഗനൈസേഷന്‍ ഓഫീസര്‍ അക്ഷയ് കശ്യപ്, ചീഫ് ഇന്റേണല്‍ ഓഡിറ്റ് ഓഫീസര്‍ റിതു സേത്തി, ജനറല്‍ കൗണ്‍സില്‍, ചീഫ് റെഗുലേറ്ററി അഫയേഴ്‌സ് ആന്റ് കമ്പനി സെക്രട്ടറി ആശിഷ് ലഖ്താകിയ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.