കോട്ടയം ജില്ലല്‍ ആദ്യ സപ്ലൈകോ സിഗ്‌നേച്ചര്‍ മാര്‍ട്ട് തുറന്നു 

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിപണന ശൃംഖലയായ സപ്ലൈകോയുടെ ജില്ലയിലെ ആദ്യ സിഗ്‌നേച്ചര്‍ മാര്‍ട്ട് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. സപ്ലൈകോയുടെ വിപണിയിലെ ഇടപെടല്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ വലിയ രീതിയില്‍ സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം നഗരത്തില്‍ തിരുനക്കര മൈതാനത്തിന് എതിര്‍വശത്തുള്ള ഹൈപ്പര്‍മാര്‍ക്കറ്റാണ് സിഗ്‌നേച്ചര്‍ മാര്‍ട്ടായി ഉയര്‍ത്തിയത്. സംസ്ഥാനത്തെ സപ്ലൈകോയുടെ രണ്ടാമത്തെ സിഗ്‌നേച്ചര്‍ മാര്‍ട്ടാണിത്. പ്രമുഖ കോര്‍പ്പറേറ്റ് റീട്ടെയില്‍ ശൃംഖലകളുടേതിനു സമാനമായ സൗകര്യങ്ങളുള്ള സിഗ്‌നേച്ചര്‍ മാര്‍ട്ടില്‍ സബ്‌സിഡി സാധനങ്ങള്‍ക്കും നിത്യോപയോഗ സാധനങ്ങള്‍ക്കും വിലക്കുറവുമുണ്ട്. ഡെവണ്‍, കിച്ചന്‍ ട്രഷേഴ്‌സ്, വിപ്രോ എന്നിവയുടെ സഹകരണത്തോടെയാണ് സിഗ്‌നേച്ചര്‍ മാര്‍ട്ട് സജ്ജീകരിച്ചത്. വിവിധ  ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ വിലക്കിഴിവില്‍ വാങ്ങാം. റേഷന്‍കാര്‍ഡുമായി എത്തുന്നവര്‍ക്ക് സബ്‌സിഡി സാധനങ്ങളും ലഭിക്കും. തിരുനക്കരയില്‍ നടന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭാ അധ്യക്ഷന്‍ എം.പി. സന്തോഷ് കുമാര്‍  ആദ്യവില്‍പന നിര്‍വഹിച്ചു. നടന്‍ ഇര്‍ഷാദ് അലി മുഖ്യാതിഥി ആയിരുന്നു. നവീകരിച്ച സപ്ലൈകോ വെബ്‌സൈറ്റിന്റെ  ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു