ഗന്ധി ജയന്തി : ശുചീകരണം നടത്തി

ഗാന്ധിജയന്തിയോടനുബന്ധിച്ച് റോട്ടറി കൊച്ചിന്‍ മിഡ്ടൗണിന്റെ നേതൃത്വത്തില്‍ നടന്ന ശുചീകരണ പരിപാടി ടി.ജെ വിനോദ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു. ബെല്‍ഫി സെബാസ്റ്റ്യന്‍, അഡ്വ. പി. ഗോപകുമാര്‍, ഡോ. ബൈജു കുണ്ടില്‍, ആര്‍ക്കിടെക്റ്റ് പ്രൊഫ. ബി.ആര്‍ അജിത് തുടങ്ങിയവര്‍ സമീപം
ശുചീകരണ പരിപാടി ടി.ജെ വിനോദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കൊച്ചി:  ഗാന്ധിജയന്തിയോടനുബന്ധിച്ച് റോട്ടറി കൊച്ചിന്‍ മിഡ്ടൗണിന്റെ നേതൃത്വത്തില്‍ ശുചീകരണ പരിപാടി സംഘടിപ്പിച്ചു.   ഉദയനഗര്‍, കമ്മട്ടിപ്പാടം എന്നിവടങ്ങളിലായി നടന്ന ശുചീകരണ പരിപാടി ടി.ജെ വിനോദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സെന്റ് ആല്‍ബര്‍ടസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് വോളന്റിയര്‍മാരും ശുചീകരണയജ്ഞത്തില്‍ പങ്കെടുത്തു. ആര്‍ക്കിടെക്റ്റ് പ്രൊഫ. ബി.ആര്‍ അജിത്, ദേവി അജിത്, റോട്ടറി കൊച്ചി മിഡ് ടൗണ്‍ പ്രസിഡന്റ് അഡ്വ. പി. ഗോപകുമാര്‍, സെക്രട്ടറി ഡോ. ബൈജു കുണ്ടില്‍,  സെന്റ് ആല്‍ബര്‍ടസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബെല്‍ഫി സെബാസ്റ്റ്യന്‍,  റോട്ടേറിയന്‍ ജോര്‍ജ്കുട്ടി, കെ. കെ ജോര്‍ജ്ജ് തുടങ്ങിയവര്‍ സംസാരിച്ചു
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു