പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി പ്രഖ്യാപിച്ച് ജനറാലി സെന്‍ട്രല്‍ 

ജനറാലി സെന്‍ട്രല്‍ ലൈഫ് ഇന്‍ഷുറന്‍സ് , ജനറാലി സെന്‍ട്രല്‍ ഇന്‍ഷുറന്‍സ് എന്നിവയാണ് പുതിയ ബ്രാന്‍ഡ് നാമങ്ങള്‍
കൊച്ചി: ജനറാലി ഗ്രൂപ്പിന്റെയും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെയും ലൈഫ് ആന്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് സംയുക്ത സംരംഭമായ ജനറാലി സെന്‍ട്രല്‍ പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി പ്രഖ്യാപിച്ചു. ജനറാലി സെന്‍ട്രല്‍ ലൈഫ് ഇന്‍ഷുറന്‍സ് , ജനറാലി സെന്‍ട്രല്‍ ഇന്‍ഷുറന്‍സ് എന്നിവയാണ് പുതിയ ബ്രാന്‍ഡ് നാമങ്ങള്‍. ഉപഭോക്താക്കള്‍ക്ക് കുടുംബം, ആരോഗ്യം, ആസ്തികള്‍, ഭാവി എന്നിവ  സംരക്ഷിക്കുന്നതിനാണ് പുതിയ ബ്രാന്‍ഡെന്ന് ഇരു കമ്പനികളും അറിയിച്ചു.ജനറാലി സെന്‍ട്രല്‍  ബ്രാന്‍ഡ് പുതിയ ലോഗോ, ടൈപ്പോഗ്രാഫി, പുതിയ വെബ്‌സൈറ്റ്, നവീകരിച്ച സമൂഹ മാധ്യമം എന്നിവയുള്‍പ്പെടെയുള്ള പുതിയ  ഐഡന്റിറ്റിയോടെയാണ് പുറത്തിറങ്ങുന്നത്.

പുതിയ ബ്രാന്‍ഡിംഗ് ഡിജിറ്റല്‍ നവീകരണത്തിനും വിപുലീകൃത വിതരണത്തിനും ഊന്നല്‍ നല്‍കുന്നതായും ഇത് ഉപഭോക്താക്കള്‍, പങ്കാളികള്‍, ബന്ധപ്പെട്ട കക്ഷികള്‍ എന്നിവരോടുള്ള കമ്പനിയുടെ ദീര്‍ഘകാല പ്രതിബദ്ധതയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതായും ഇരു കമ്പനികളും അറിയിച്ചു.
ജനറാലിയെ സംബന്ധിച്ച് വളരെക്കാലമായി ഇന്ത്യ തന്ത്രപ്രധാനമായ വിപണിയാണെന്ന് ജനറാലി ഏഷ്യ റീജിയണല്‍ ഓഫീസര്‍ റോബ് ലിയോനാര്‍ഡി പറഞ്ഞു. ജനറാലി സെന്‍ട്രല്‍ ലൈഫ് ഇന്‍ഷുറന്‍സ്  ഉപഭോക്താവിന്റെ ഭാവി ആവശ്യങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്ന സ്‌കീമാണെന്ന് ജനറാലി സെന്‍ട്രല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് എംഡിയും സിഇഒയുമായ അലോക് രുങ്ത പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു