2025 ഓഗസ്റ്റ് ഒന്നു മുതല്‍ 2026 ജൂലൈ 31 വരെ നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നത്
കൊച്ചി: കേരളത്തില്‍ ഗണേശോല്‍സവത്തിന് തുടക്കം കുറിച്ചതിന്റെ 35ാം വാര്‍ഷികാഘോഷം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളോടെ ഗണേശോത്സവ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ആഘോഷിക്കും. സാമൂഹ്യ പ്രവര്‍ത്തകനായ എം.എസ് ഭൂവന ചന്ദ്രനാണ് 1990ല്‍ തിരുവനന്തപുരം കേന്ദ്രീകരിച്ച് കേരളത്തില്‍ ആദ്യമായി ഗണേശോത്സവത്തിന് തുടക്കം കുറിച്ചത് 2025 ഓഗസ്റ്റ് ഒന്നു മുതല്‍ 2026 ജൂലൈ 31 വരെ നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ 31 വരെ വിവിധ പരിപാടികളോടെ ഗണേശോത്സവം സംഘടിപ്പിക്കുന്നതിന് കൊച്ചിയില്‍ ചേര്‍ന്ന ഗണേശോത്സവ ട്രസ്റ്റ് ജില്ലാ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ വി ഷാജി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കെ.പി ശിവദാസ് അധ്യക്ഷത വഹിച്ചു.ട്രസ്റ്റ് ജില്ലാകാര്യദര്‍ശി ടി.ആര്‍ ദേവന്‍ മുഖ്യപ്രഭാഷണം നടത്തി. ജി സന്തോഷ് കുമാര്‍. സി ആര്‍ ലെനിന്‍. അനില്‍കുളങ്ങരക്കാട്ടില്‍. സുരേഷ് കടുപ്പത്ത്.കെ കെ ബിജു. മധു കുമാര്‍ കൊല്ലേത്ത് കെ പി വിശ്വനാഥന്‍ നായര്‍. കെ ബി മുരുകന്‍. എ കെ ബാലു. ബിജു കിഴക്കനേല എന്നിവര്‍ പ്രസംഗിച്ചു.
ഗണേശോത്സവ ട്രസ്റ്റ് ജില്ലാ ചെയര്‍മാനായി കെ പി ശിവദാസിനെ യോഗം തെരഞ്ഞെടുത്തു. ആഘോഷ പരിപാടികളുടെ നടത്തിപ്പിനായി 201 അംഗ സ്വാഗതസംഘം രൂപീകരിച്ചു.ആചാര്യനായി ചിറ്റൂര്‍ വ്യാസാശ്രമം മഠാധിപതി സദ്ഗുരു വ്യാസാനന്ദ ശിവയോഗി, ചെയര്‍മാന്‍ ഡോക്ടര്‍ കെ എസ് രാധാകൃഷ്ണന്‍. വൈസ് ചെയര്‍മാന്‍മാര്‍ കെ വി ഷാജി. സജി പൊന്‍മ്മേലില്‍. അഡ്വക്കേറ്റ് എം ജി ശ്രീജിത്ത്. ദിലീപ് മേനോന്‍. എന്‍ വേണുഗോപാല്‍. നാരായണന്‍ കുട്ടി മാഷ്. അഡ്വക്കേറ്റ് കെ എസ് ഷൈജു. കുരുവിള മാത്യൂസ്.എ എന്നിവരേയും. മുഖ്യരക്ഷാധികാരി ആയി ജസ്റ്റിസ് കെ ഭാസ്‌കരന്‍.രക്ഷാധികാരികളായി കെ.എസ് രാധാകൃഷ്ണന്‍. അശോക് കുമാര്‍ തന്ത്രി. കെ.വി പി കൃഷ്ണകുമാര്‍. മധുകുമാര്‍. കൊല്ലേത്ത്,കെ.പി വിശ്വനാഥന്‍ നായര്‍ എന്നിവരേയും തെരഞ്ഞെടുത്തു.