ജെന്‍ എസ് അവതരിപ്പിച്ച് എസ്സിലോര്‍ 

മാറിയ കാലത്തെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചാണ് ജെന്‍ എസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

 

കൊച്ചി: ഒപ്റ്റിക്കല്‍ സാങ്കേതികവിദ്യാരംഗത്തെ പ്രമുഖ കമ്പനിയായ എസ്സിലോര്‍ ലക്‌സോട്ടിക്ക ഇന്ത്യ ട്രാന്‍സിഷന്‍സ് അള്‍ട്രാ ഡൈനാമിക് ലെന്‍സായ ജെന്‍ എസ് അവതരിപ്പിച്ചു. മാറിയ കാലത്തെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചാണ് ജെന്‍ എസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കാന്‍ ലക്ഷ്യമിട്ട് ഡിസൈന്‍ ചെയ്തിരിക്കുന്ന ലെന്‍സുകള്‍ മൂന്നു വിഭാഗങ്ങളില്‍ ലഭ്യമാണ്. ലെന്‍സ് ജെന്‍ എസ് മോഡലുകള്‍ പ്രമുഖ ഒപ്റ്റിക്കല്‍ സ്‌റ്റോറുകളില്‍ നിന്ന് 8900 രൂപ മുതല്‍ ലഭിക്കും.

അള്‍ട്രാറെസ്‌പോണ്‍സീവ് ലൈറ്റ് അഡാപ്‌റ്റേഷന്‍ വാഗ്ദാനം ചെയ്യുന്ന ജെന്‍ സ്പീഡ്, പുതിയ ട്രാന്‍സിഷന്‍സ് ജെന്‍ എസ് റൂബി റെഡ് കളര്‍ ഉള്‍പ്പെടെ എട്ട് എക്‌സ്‌ക്ലൂസീവ് കളര്‍ ഷേഡുകളില്‍ ലഭ്യമായ ജെന്‍ സ്‌റ്റൈല്‍, എച്ച്ഡി കാഴ്ച മികവുറ്റതാക്കുന്ന ജെന്‍ സ്മാര്‍ട്ട് എന്നീ മൂന്ന് വിഭാഗങ്ങളിലാണ് ജെന്‍ എസ് അവതരിപ്പിച്ചിരിക്കുന്നത്. കണ്ണട ധരിക്കുന്നവരുമായുള്ള ആശയവിനിമയം ഉള്‍പ്പെടെ വിപുലമായ ഗവേഷണത്തിലൂടെയാണ് ട്രാന്‍സിഷന്‍സ് ജെന്‍ എസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.

ഉപഭോക്താക്കള്‍ നിലവിലുള്ളതിനേക്കാള്‍ മികച്ച കാഴ്ചാപരിചരണം അര്‍ഹിക്കുന്നുണ്ടെന്നും അതില്‍ ലൈറ്റ് മാനേജ്‌മെന്റ് നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും എസ്സിലോര്‍ ലക്‌സോട്ടിക്ക സൗത്ത് ഏഷ്യ പ്രസിഡന്റ് നരസിംഹന്‍ നാരായണന്‍ പറഞ്ഞു.

Spread the love