ഗ്ലാസുകളില്ലാത്ത തകര്‍പ്പന്‍ 3ഡി ഗെയിമിംഗ് അനുഭവം നല്‍കുന്ന പുതിയ 27 ഇഞ്ച് ഒഡീസി 3ഡി (G90XF മോഡല്‍) ഇന്ത്യന്‍ വിപണിയിലെ ഗെയിം ചെയ്ഞ്ചറാണ്.
കൊച്ചി: ഗ്ലാസില്ലാത്ത ഒഡീസി ത്രീഡി, വിപണിയില്‍ ആദ്യമായി അവതരിപ്പിക്കുന്ന 4sI 240Hz ഒഡീസി ഒഎല്‍ഇഡി G8, അള്‍ട്രാ ഇമേഴ്‌സീവ് കര്‍വഡ് ഒഡീസി ജി9 എന്നിവയുള്‍പ്പടെയുള്ള ഗെയിമിംഗ് മോണിറ്ററുകളുടെ 2025 ലെ ഉല്‍പ്പന്ന നിര പ്രഖ്യാപിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസംഗ്. ഇമേര്‍ഷനും പ്രവര്‍ത്തനമികവും വര്‍ദ്ധിപ്പിക്കുന്നതിന് രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ മോണിറ്ററുകള്‍ മികച്ച വിഷ്വല്‍ ഫിഡിലിറ്റി ആവശ്യപ്പെടുന്ന ഗെയിമര്‍മാര്‍, കണ്ടന്റ് ക്രിയേറ്റര്‍മാര്‍ പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് സേവനം ലഭ്യമാക്കുന്നു. ഗ്ലാസുകളില്ലാത്ത തകര്‍പ്പന്‍ 3ഡി ഗെയിമിംഗ് അനുഭവം നല്‍കുന്ന പുതിയ 27 ഇഞ്ച് ഒഡീസി 3ഡി (G90XF മോഡല്‍) ഇന്ത്യന്‍ വിപണിയിലെ ഒരു ഗെയിം ചെയ്ഞ്ചറാണ്.
27 ‘, 32’ വലുപ്പങ്ങളില്‍ ലഭ്യമായ ഒഡീസി OLED G8 (G81SF മോഡല്‍) 240Hz റിഫ്രഷ് റേറ്റുള്ള ലോകത്തിലെ ആദ്യത്തെ 4K OLED മോണിറ്ററായി വിപണിയില്‍ പുതിയ മാനദണ്ഡം സൃഷ്ടിക്കുന്നു. ഒഡീസി ജി 9 (ജി 91 എഫ് മോഡല്‍) 49 ഇഞ്ച് ഡ്യുവല്‍ ക്യുഎച്ച്ഡി ഡിസ്‌പ്ലേയും 1000 ആര്‍ കര്‍വ്ഡ് സ്‌ക്രീനും ഉള്ള സമാനതകളില്ലാത്ത അള്‍ട്രാ വൈഡ് അനുഭവം നല്‍കുന്നു, ഉയര്‍ന്ന നിലവാരമുള്ള വിഷ്വലുകള്‍ നല്‍കുന്നു, പ്രത്യേകിച്ച് 32:9 അല്ലെങ്കില്‍ 21:9 ഗെയിമുകള്‍ കളിക്കുമ്പോള്‍. ലോകോത്തരമായ നൂതനാശയങ്ങള്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് പ്രാപ്യമാക്കുന്നതിലൂടെ അത്യാധുനിക ഡിസ്‌പ്ലേ സാങ്കേതികവിദ്യയെ ജനാധിപത്യവല്‍ക്കരിക്കുന്നതിന് സാംസംഗ് പ്രതിജ്ഞാബദ്ധമാണെന്ന് സാംസങ് ഇന്ത്യയുടെ എന്റര്‍െ്രെപസ് ബിസിനസ് വൈസ് പ്രസിഡന്റ് പുനീത് സേത്തി പറഞ്ഞു.