രാജ്യത്ത് ആകെ 25 പ്രീമിയം സര്‍വീസ് സെന്ററുകള്‍ പ്രവര്‍ത്തനക്ഷമമാകും.
കൊച്ചി: ആഗോള ടെക് കമ്പനിയായ ഷവോമി ഇന്ത്യയില്‍ പ്രീമിയം സര്‍വീസ് ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തും പുതിയ സര്‍വീസ് സെന്റര്‍ ആരംഭിച്ചു. രാജ്യത്തുടനീളം 100 പ്രീമിയം സര്‍വീസ് സെന്ററുകള്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായാണിത്. തിരുവനന്തപുരം, മധുരൈ നഗരങ്ങളില്‍ സെന്ററുകള്‍ തുറന്നതോടൊപ്പം പാറ്റ്ന, ഗാസിയാബാദ്, ബെംഗളൂരുവിലെ രണ്ടാമത്തെ സെന്റര്‍ എന്നിവ അടുത്ത ആഴ്ച പ്രവര്‍ത്തനം ആരംഭിക്കും. 2026ലെ ആദ്യ പാദത്തോടെ 15 പുതിയ സെന്ററുകളും പ്രവര്‍ത്തനം ആരംഭിക്കും. ഇതോടെ രാജ്യത്ത് ആകെ 25 പ്രീമിയം സര്‍വീസ് സെന്ററുകള്‍ പ്രവര്‍ത്തനക്ഷമമാകും. ബംഗളൂരു, ഹൈദരാബാദ്, കൊച്ചി, ചെന്നൈ, കൊല്‍ക്കത്ത, ഡല്‍ഹി, ജയ്പൂര്‍, മുംബൈ, പൂനെ, അഹമ്മദാബാദ്, ലുധിയാന, സൂറത്ത്, വിശാഖപട്ടണം, ഇന്‍ഡോര്‍, ലക്നൗ എന്നി നഗരങ്ങളില്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രീമിയം സര്‍വീസ് സെന്ററുകള്‍ വഴി വേഗത്തിലും വിശ്വസനീയവുമായ സേവനമാണ് കമ്പനി ഉറപ്പാക്കുന്നതെന്നു ഷവോമി ഇന്ത്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുധിന്‍ മത്തൂര്‍ പറഞ്ഞു.

