ഗോവയുടെ വാട്ടര്‍ മെട്രോ പദ്ധതിക്ക് വേണ്ടി കൊച്ചി മെട്രോ നടത്തുന്ന സാധ്യത പഠനറിപ്പോര്‍ട്ടിന് വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത് എന്നും ഗോവന്‍ ജലഗതാതത മന്ത്രി സുഭാഷ് ഫല്ദേശായി പറഞ്ഞു.
കൊച്ചി: വാട്ടര്‍മെട്രോ പദ്ധതി നടപ്പാക്കുന്നതോടെ ഗോവയുടെ മുഖഛായതന്നെ മാറുമെന്ന് ഗോവന്‍ ജലഗതാതത മന്ത്രി സുഭാഷ് ഫല്ദേശായി പറഞ്ഞു. വാട്ടര്‍ മെട്രോ പദ്ധതി നടപ്പാക്കുന്നതുസംബന്ധിച്ച ചര്‍ച്ചകള്‍ക്ക് കൊച്ചി മെട്രോ ആസ്ഥാനത്ത് എത്തിയതായിരുന്നു അദ്ദേഹം. ഗോവയില്‍ 90 കിലോമീറ്ററോളം നീണ്ട ഉള്‍നാടന്‍ ജലപാതകളാണ് ഉള്ളത്. വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ നിരവധി ഐലന്‍ഡുകളുമുണ്ട്. ഇങ്ങോട്ടേയ്ക്ക് റോഡ് മാര്‍ഗം എത്താന്‍ കഴിയില്ല. ഇവയെ തമ്മില്‍ ബന്ധിപ്പിച്ച് വാട്ടര്‍ മെട്രോ വരുന്നത് ഈ പ്രദേശത്തിന്റെയാകെ വികസനത്തിന് വഴിതുറക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.എം.ആര് എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റയുമായി ചര്‍ച്ച നടത്തിയ അദ്ദേഹം ഗോവയുടെ വാട്ടര്‍ മെട്രോ പദ്ധതിക്ക് വേണ്ടി കൊച്ചി മെട്രോ നടത്തുന്ന സാധ്യത പഠനറിപ്പോര്‍ട്ടിന് വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത് എന്നും പറഞ്ഞു.

