ഓണം ഓഫറുകളുമായി ഗോദ്‌റെജ് 

അതീവ സുരക്ഷയുള്ള സേഫുകള്‍ക്ക് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്) നിര്‍ബന്ധമാക്കുന്ന രീതിയിലെ കേന്ദ്ര സര്‍ക്കാരിന്റെ ക്വാളിറ്റി കണ്‍ട്രോള്‍ ഓര്‍ഡറിന്റെ (ക്യുസിഒ) പശ്ചാത്തലത്തിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നതെന്ന് ഗോദ്‌റെജ് എന്റര്‍പ്രൈസസ് ഗ്രൂപ്പ് സെക്യൂരിറ്റി സൊലൂഷന്‍സ് ബിസിനസ് മേധാവി പുഷ്‌കര്‍ ഗോഖലെ പറഞ്ഞു.
കൊച്ചി: ഗോദ്‌റെജ് എന്റര്‍ പ്രൈസസ് ഗ്രൂപ്പിന്റെ സെക്യൂരിറ്റി സൊലൂഷന്‍സ് ബിസിനസ് കേരളത്തിലെ ജൂവലറികള്‍ക്കും ആധുനിക സ്മാര്‍ട്ട് ഹോം ലോക്കര്‍മാര്‍ക്കുമായി ബിഐഎസ് സര്‍ട്ടിഫൈ ചെയ്ത ലോക്കറുകളുടെ ഏറ്റവും പുതിയ ശ്രേണി അവതരിപ്പിച്ചു.സെക്യൂരിറ്റി വിപണിയില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിച്ചുകൊണ്ടാണ് ഈ നീക്കം. അതീവ സുരക്ഷയുള്ള സേഫുകള്‍ക്ക് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്) നിര്‍ബന്ധമാക്കുന്ന രീതിയിലെ കേന്ദ്ര സര്‍ക്കാരിന്റെ ക്വാളിറ്റി കണ്‍ട്രോള്‍ ഓര്‍ഡറിന്റെ (ക്യുസിഒ) പശ്ചാത്തലത്തിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നതെന്ന് ഗോദ്‌റെജ് എന്റര്‍പ്രൈസസ് ഗ്രൂപ്പ് സെക്യൂരിറ്റി സൊലൂഷന്‍സ് ബിസിനസ് മേധാവി പുഷ്‌കര്‍ ഗോഖലെ പറഞ്ഞു.
സ്വര്‍ണ വില ഉയരുമ്പോഴും ചെറുകിട ജൂവലറികള്‍ അതിവേഗം വളരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ സേഫുകള്‍ക്കായുള്ള ആവശ്യവും വര്‍ധിക്കുകയാണ്. ഉന്നത സുരക്ഷയുള്ള ബിഐഎസ് സര്‍ട്ടിഫൈഡ് ശ്രേണിയിലുള്ള ഹൈ സെക്യൂരിറ്റി സേഫുകളിലൂടെ തങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുക മാത്രമല്ല ചെയ്യുന്നത്. ഇന്റലിഡന്റും ഭാവിയിലേക്കുതകുന്ന സുരക്ഷയുമായുള്ള പുതിയ നിലവാരങ്ങളാണ് തങ്ങള്‍ ലഭ്യമാക്കുന്നത്.

ഹോം ലോക്കര്‍ വിഭാഗത്തില്‍ 80 ശതമാനം വിപണി വിഹിതവും സ്ഥാപന വിഭാഗത്തില്‍ 65 ശതമാനം വിപണി വിഹിതവും നേടുക എന്നതാണ് ഈ ഉല്‍സവ വേളയിലെ തങ്ങളുടെ ലക്ഷ്യം.  വിശ്വസനീയമായ, ഭാവിയിലെ സുരക്ഷയ്ക്ക് അനുയോജ്യമായ രീതിയില്‍ ഉയര്‍ന്നു വരുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കുന്ന നിലയിലാണു തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍. ഓണം അടുത്തെത്തുന്നതോടെ കുടുംബങ്ങള്‍ സുരക്ഷയിലും സമൃദ്ധിയിലും നിക്ഷേപം നടത്തും. തങ്ങളുടെ പ്രത്യേക അവതരണ ആനുകൂല്യങ്ങള്‍ വഴി ഉന്നത സുരക്ഷയുള്ള ഈ സംവിധാനങ്ങള്‍ കൂടുതല്‍ താങ്ങാവുന്ന വിധത്തിലും സൗകര്യപ്രദമായ രീതിയിലും ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ രീതിയിലും ലഭ്യമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ ലോക്കറുകളുടെ അവതരണത്തിന്റെ ഭാഗമായി കേരളത്തില്‍ ഉടനീളം ഗോദ്‌റെജ് പ്രത്യേകമായ ഓണം സുരക്ഷാ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഡിഫന്‍ഡര്‍ ഓറം പ്രോ റോയല്‍ ക്ലാസ് ഇ സേഫ് വാങ്ങുന്ന ജൂവല്ലറി ഉടമള്‍ക്ക് 19,000 രൂപ വില വരുന്ന കൗണ്ട്മാറ്റിക് നോട്ട് എണ്ണല്‍ മെഷീന്‍ സൗജന്യമായി ലഭിക്കും. അക്യു ഗോള്‍ഡ് ഐഇഡിഎക്‌സ് ഗോള്‍ഡ് ടെസ്റ്റിങ് മെഷീന്‍ വാങ്ങുന്നവര്‍ക്ക് 25,000 രൂപ വിലയുള്ള ക്രൂസേഡര്‍ നോട്ട് എണ്ണല്‍ മെഷീനും ലഭിക്കും. വീടുകള്‍ക്കായി  100 എക്‌സ് സേഫുകളില്‍ ഏതെങ്കിലും ഒന്ന് വാങ്ങുന്നവര്‍ക്ക് മിസ്റ്റ് സ്‌മോള്‍ ബുക്ക് സേഫ് സൗജന്യമായി ലഭിക്കും. പരിമിത കാലത്തേക്കുള്ള ഈ ഉല്‍സവ കാല ആനുകൂല്യങ്ങള്‍ ഗോദ്‌റെജിന്റെ അംഗീകൃത ഔട്ട്‌ലെറ്റുകളിലും സംസ്ഥാനത്തെ റീട്ടെയില്‍ പങ്കാളികളിലും ലഭ്യമാണെന്നും പുഷ്‌കര്‍ ഗോഖലെ പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു