ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സിന്റെ ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി നടത്തിയ ഏറ്റവും വലിയ ഒറ്റതവണത്തെ നിക്ഷേപമാണിത്. 27 ഏക്കറില്‍ സ്ഥിതിചെയ്യുന്ന ഈ പ്ലാന്റ് 13 മാസം എന്ന റെക്കോര്‍ഡ് സമയത്തിനുള്ളിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
കൊച്ചി: ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്‌സ് ലിമിറ്റഡ് തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പെട്ട് ജില്ലയില്‍ ആരംഭിച്ച കമ്പനിയുടെ ആദ്യത്തെ സമഗ്ര ഗ്രീന്‍ഫീല്‍ഡ് പ്ലാന്റ് തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍, ഗോദ്‌റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ നാദിര്‍ ഗോദ്‌റെജ്, ജിസിപിഎല്‍ എംഡിയും സിഇഒയുമായ സുധീര്‍ സിതാപതി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.സിന്തോള്‍ ഒറിജിനല്‍ സോപ്പിന്റെ നിര്‍മാണത്തിനും മുഖ്യമന്ത്രി ഔദ്യോഗികമായി തുടക്കമിട്ടു.
2024ല്‍ ജിസിപിഎല്‍ തമിഴ്‌നാട്ടില്‍ അത്യാധുനിക നിര്‍മ്മാണ കേന്ദ്രത്തിനായി ഭൂമിപൂജ നടത്തുകയും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏകദേശം 515 കോടി രൂപ നിക്ഷേപിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സിന്റെ ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി നടത്തിയ ഏറ്റവും വലിയ ഒറ്റതവണത്തെ നിക്ഷേപമാണിത്. 27 ഏക്കറില്‍ സ്ഥിതിചെയ്യുന്ന ഈ പ്ലാന്റ് 13 മാസം എന്ന റെക്കോര്‍ഡ് സമയത്തിനുള്ളിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.നവീകരണം, സുസ്ഥിരത, ഉള്‍ക്കൊള്ളല്‍ എന്നിവ ഒത്തുചേര്‍ന്ന് നിര്‍മ്മാണ രംഗത്തിന്റെ ഭാവി രൂപപ്പെടുത്താനുള്ള ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സിന്റെ പ്രതിബദ്ധതയെയാണ് ചെങ്കല്‍പ്പെട്ട് പ്ലാന്റെന്ന് ഗോദ്‌റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ നാദിര്‍ ഗോദ്‌റെജ് പറഞ്ഞു.