ശക്തമായ സെന്‍ട്രല്‍ ബാങ്കിന്റെ വാങ്ങലും നിക്ഷേപ ഡിമാന്റിലെ വളര്‍ച്ചയുമാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കൊച്ചി: 2024ല്‍ വില കുതിച്ചുയര്‍ന്നതിനെത്തുടര്‍ന്ന് സ്വര്‍ണ്ണത്തിന്റെ ആഗോള ഡിമാന്റ്് പുതിയ ഉയരത്തിലെത്തി. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ 2024 നാലാം പാദത്തിലെയും മുഴുവന്‍ വര്‍ഷത്തെയും സ്വര്‍ണ്ണ ഡിമാന്റ്് ട്രെന്‍ഡ്‌സ് റിപ്പോര്‍ട്ടില്‍ മാത്തം വാര്‍ഷിക സ്വര്‍ണ്ണ ഡിമാന്റ് 4,974 ടണ്‍ എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തിയതായാണ് വെളിപ്പെടുത്തുന്നത്. ശക്തമായ സെന്‍ട്രല്‍ ബാങ്കിന്റെ വാങ്ങലും നിക്ഷേപ ഡിമാന്റിലെ വളര്‍ച്ചയുമാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. റെക്കോര്‍ഡ് നിലയിലെ ഉയര്‍ന്ന സ്വര്‍ണ്ണ വിലയും വോള്യവും ചേര്‍ന്ന് ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന മൊത്തം ഡിമാന്റ് മൂല്യം 382 ബില്യണിലെത്തിച്ചു.
വേഗത്തില്‍ സ്വര്‍ണം വാങ്ങുന്നത് 2024ലും സെന്‍ട്രല്‍ ബാങ്കുകള്‍ തുടരുകയും, തുടര്‍ച്ചയായ മൂന്നാം വര്‍ഷവും വാങ്ങലുകള്‍ 1,000 ടണ്ണില്‍ കൂടുതലാവുകയും ചെയ്തു. നാലാം പാദത്തില്‍ വാങ്ങല്‍ ഗണ്യമായി ശക്തിപ്പെട്ടു, ഇത് 333 ടണ്ണിലെത്തുകയും, സെന്‍ട്രല്‍ ബാങ്കുകളുടെ വാര്‍ഷിക മൊത്തം 1,045 ടണ്ണാവുകയും ചെയ്തു.2024 ന്റെ രണ്ടാം പകുതിയില്‍ സ്വര്‍ണ്ണ ഇ.ടി.എഫ്കളുടെ ആവശ്യകതയിലുണ്ടായ ഉണര്‍വിന്റെ ഫലമായി, ആഗോള നിക്ഷേപഡിമാന്റ് വര്‍ഷം തോറും 25% വര്‍ദ്ധിച്ച് നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നില 1,180 ടണ്ണായി. 2024 ലെ നാലാം പാദത്തില്‍ ആഗോളസ്വര്‍ണ്ണ ഇ.ടി.എഫ്കകള്‍ 19 ടണ്‍ കൂടി കൂട്ടിച്ചേര്‍ത്തു, ഇത് ആസ്തി വിഭാഗത്തിനായുള്ള തുടര്‍ച്ചയായ രണ്ട് പാദങ്ങളിലെ നിക്ഷേപത്തിന്റെ ഉള്ളൊഴുക്കിനെ അടയാളപ്പെടുത്തി.
2024ല്‍ ബാര്‍, നാണയ, ഡിമാന്റ്് ഏറെക്കുറെ 2023 ലെ വോള്യവുമായി പൊരുത്തപ്പെട്ട് 1,186ടണ്ണായിരുന്നു. സ്വര്‍ണത്തിന്റെ ഉയര്‍ന്ന വില ആഭരണ മേഖലയിലെ ഡിമാന്റ് കുറച്ചു, വാര്‍ഷിക ഉപഭോഗം 11% കുറഞ്ഞ് 1,877 ടണ്ണിലെത്തി. ഇടിവിന് പ്രധാന കാരണം ചൈനയിലെ ബലഹീനതയാണ് എന്നിരുന്നാലും ഇന്ത്യന്‍ ഡിമാന്റ് സ്ഥിരത പുലര്‍ത്തി. 2024 ല്‍ ഉയര്‍ന്ന റെക്കോര്‍ഡ വില പരിസ്ഥിതിയില്‍ 2% മാത്രം കുറവാണ് രേഖപ്പെടുത്തിയത്. ഡിമാന്റ് 84 ടണ്ണിലെത്തിയ സാങ്കേതിക മേഖല, 2021 ലെ നാലാംപാദത്തിനു ശേഷമുള്ള ഏറ്റവും ശക്തമായ പാദത്തിനാണ് സാക്ഷ്യംവഹിച്ചത്.