പുരാതന സംസ്‌കാരങ്ങളില്‍ ഒന്നായ സനാതനത്തിന്റെ ഭൂമിയായ ഭാരതത്തിലാണ് ഈ പ്രകാശനം നടക്കുന്നുവെന്നത് ഇതിന്റെ പ്രാധാന്യം വളരെയധികം ഉയര്‍ത്തുന്നുവെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
കൊച്ചി: ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാന്‍ ഗോപിചന്ദ് പി ഹിന്ദുജയുടെ ഐ ആം എന്ന പുസ്തകം ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പ്രകാശനം ചെയ്തു. പുരാതന സംസ്‌കാരങ്ങളില്‍ ഒന്നായ സനാതനത്തിന്റെ ഭൂമിയായ ഭാരതത്തിലാണ് ഈ പ്രകാശനം നടക്കുന്നുവെന്നത് ഇതിന്റെ പ്രാധാന്യം വളരെയധികം ഉയര്‍ത്തുന്നുവെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. എല്ലാ വിശ്വാസങ്ങളിലും വൈവിധ്യങ്ങള്‍ വിവേചിക്കാനാവുന്ന ഈ പുസ്തകം ഭാരതീയതയുടെ സാര്‍വ്വജനികമായ പ്രസക്തിയാണ് ഉയര്‍ത്തിക്കാട്ടുന്നത്.
നാനാത്വത്തിലെ ഏകത്വത്തിന്റെ ഉദാഹരണമാണ് ഭാരതീയതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, ഡോ.അഭിഷേക് മനു എംപി, ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ ലിണ്ടി കാമറൂണ്‍, എച്ച്ഡിഎഫ്‌സി ക്യാപിറ്റല്‍ സിഇഒയും എംഡിയുമായ വിപല്‍ റൂംഗ്ത, ലോക്‌സഭാംഗവും ജിന്‍ഡാല്‍ സ്റ്റീല്‍ ആന്റ് പവര്‍ ലിമിറ്റഡിന്റെ ചെയര്‍മാനുമായ നവീന്‍ ജിന്‍ഡാല്‍ തുടങ്ങി രാഷ്ട്രീയ, ബിസിനസ് രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
വ്യത്യസ്ത സംസ്‌കാരങ്ങളുള്ള വിവിധ പ്രദേശങ്ങളിലൂടെ കടന്നു പോകുമ്പോഴും സനാതന പാരമ്പര്യം കാത്തു സൂക്ഷിക്കുന്നത് തങ്ങളുടെ കുടുംബത്തിന്റെ ജീവിത രീതിയാണന്ന് ചടങ്ങില്‍ ഹിന്ദുജ ഗ്രൂപ് ഓഫ് കമ്പനീസ് (ഇന്ത്യ) ചെയര്‍മാരന്‍ അശോക് പി ഹിന്ദുജ പറഞ്ഞു. ഞാന്‍ എന്നതില്‍ നിന്നു നമ്മള്‍ എന്നതിലേക്കുള്ള പ്രയാണത്തെക്കുറിച്ചാണ് ഈ പുസ്തകമെന്ന് പരമാനന്ദ് നികേതന്‍ ട്രസ്റ്റ് പ്രസിഡന്റ് സ്വാമി ചിദാനന്ദ് സരസ്വതി പറഞ്ഞു.