ടയര്‍ 2, ടയര്‍ 3 മേഖലകളില്‍ നിന്നുള്ള ഞങ്ങളുടെ ഉപഭോക്താക്കളില്‍ ഏകദേശം 70% പേരും പുതിയ ഇടപാട് നടത്തുന്ന ഉപഭോക്താക്കളില്‍ 90% പേരും മില്ലേനിയല്‍ജെന്‍ സീ വിഭാഗത്തില്‍ നിന്നാണെന്നും ഷോപ്പ്‌സിയുടെ ബിസിനസ് ഹെഡ് പ്രത്യുഷ അഗര്‍വാള്‍ പറഞ്ഞു.
തിരുവനന്തപുരം: പ്രമുഖ ഹൈപ്പര്‍വാല്യൂ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ഒന്നായ ഫ്‌ളിപ്്കാര്‍ട്ടിന്റെ ഷോപ്പ്‌സി, ഈ വര്‍ഷത്തെ ഗ്രാന്‍ഡ് ഷോപ്പ്‌സി മേളക്ക് തുടക്കമിട്ടു. ഫാഷന്‍, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്‌സ്, ലൈഫ് സ്‌റ്റൈല്‍, സൗന്ദര്യ സാധനങ്ങള്‍ തുടങ്ങിയ മുന്‍നിര വിഭാഗങ്ങളിലായി വിപുലമായ ഉല്‍പ്പന്നങ്ങളാണ് പ്രത്യേക വിലക്കിഴില്‍ ഗ്രാന്‍ഡ് ഷോപ്പ്‌സി മേളയുടെ എട്ടാം പതിപ്പ് വാഗ്ദാനം ചെയ്യുന്നത്. 149ല്‍ താഴെ വിലയുള്ള 10 ലക്ഷത്തിലധികം ഉല്‍പ്പന്നങ്ങള്‍ ഷോപ്പ് ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയുമെന്ന് ഫ് ളിപ്കാര്‍ട്ട് അവകാശപ്പെട്ടു.
ഓരോ മണിക്കൂറിലും വിവിധ ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് വെറും ഒരു രൂപ മുതല്‍ നേടിയെടുക്കാമെന്നതാണ് മറ്റൊരു സവിശേഷത. മാര്‍ച്ച് 9നാണ് ഗ്രാന്‍ഡ് ഷോപ്പ്‌സി മേള സമാപിക്കുന്നത്. ജെന്‍ സീ, മില്ലേനിയല്‍ ഷോപ്പര്‍മാരുടെ പ്രിയപ്പെട്ട ഇടമായി ഗ്രാന്‍ഡ് ഷോപ്പ്‌സി മേള മാറിയിട്ടുണ്ടെന്നും, ടയര്‍ 2, ടയര്‍ 3 മേഖലകളില്‍ നിന്നുള്ള ഞങ്ങളുടെ ഉപഭോക്താക്കളില്‍ ഏകദേശം 70% പേരും പുതിയ ഇടപാട് നടത്തുന്ന ഉപഭോക്താക്കളില്‍ 90% പേരും മില്ലേനിയല്‍ജെന്‍ സീ വിഭാഗത്തില്‍ നിന്നാണെന്നും ഷോപ്പ്‌സിയുടെ ബിസിനസ് ഹെഡ് പ്രത്യുഷ അഗര്‍വാള്‍ പറഞ്ഞു.