എറണാകുളം സ്വദേശികളായ ഷിഹാബുദ്ദീന്‍ ടി.എസ്, ഷിബി തോമസ്, ജിതിന്‍ ജോസ് എന്നിവരാണ് വിജയികള്‍.
കൊച്ചി: സിയാല്‍ ഡ്യൂട്ടി ഫ്രീ സംഘടിപ്പിച്ച ഗ്രേറ്റ് വിന്റര്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഗോള്‍ഡ് മെഗാ പ്രോമോഷന്‍ വിജയികളെ പ്രഖ്യാപിച്ചു. ഇന്‍കം ടാക്‌സ് ജോയിന്റ് കമ്മിഷണര്‍ നന്ദിനി ആര്‍ നായര്‍ നറുക്കെടുപ്പ് നിര്‍വഹിച്ചു. എറണാകുളം സ്വദേശികളായ ഷിഹാബുദ്ദീന്‍ ടി.എസ്, ഷിബി തോമസ്, ജിതിന്‍ ജോസ് എന്നിവരാണ് വിജയികള്‍.
വിജയികളായവര്‍ക്ക് യഥാക്രമം 25 പവന്‍, 15 പവന്‍, 10 പവന്‍ സ്വര്‍ണമാണ് സമ്മാനമായി ലഭിക്കുക. ഭീമ ജ്വല്‍സ് ആണ് ഫെസ്റ്റിവെല്ലിന്റെ സഹ സ്‌പോണ്‍സര്‍.2024 നവംബര്‍ 1 മുതല്‍ 2025 ജനുവരി 31 വരെ കൊച്ചിന്‍ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍നിന്ന് പര്‍ച്ചേസ് ചെയ്ത ഉപഭോക്താക്കള്‍ക്ക് സ്വര്‍ണം സ്വന്തമാക്കാനുള്ള അവസരമാണ് ഗ്രേറ്റ് വിന്റര്‍ ഷോപ്പിംഗ് ഫെസ്റ്റിവെല്ലിലൂടെ ഒരുക്കിയത്. ആകെ 50 പവന്‍ സ്വര്‍ണ നാണയമാണ് സമ്മാനമായി നല്‍കിയത്. ഇതില്‍ 25 പവന്‍ സ്വര്‍ണ നാണയങ്ങള്‍ നല്‍കിയത്
ക്യാംപെയിനിന്റെ സഹ സ്‌പോണ്‍സറായ ഭീമ ജ്വല്‍സാണ്. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് സമാനതകളില്ലാത്ത ഷോപ്പിംഗ് അനുഭവങ്ങള്‍ നല്‍കാന്‍ സാധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് സിയാല്‍ ഡ്യൂട്ടി ഫ്രീ മാനേജിങ് ഡയറക്ടര്‍ സജി കെ. ജോര്‍ജ് പറഞ്ഞു. ഇന്ത്യന്‍ കസ്റ്റംസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, ഭീമ ജ്വല്‍സ് പ്രതിനിധികള്‍, സിയാല്‍ ഉദ്യോഗസ്ഥര്‍, ആല്‍ഫ ക്രിയോള്‍ ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.