മിനി എക്‌സ്‌കവേറ്റര്‍ റേഞ്ച്, ഇലക്ട്രിക് സിസര്‍ ലിഫ്റ്റ് റേഞ്ച്, ഇലക്ട്രിക് ബൂം ലിഫ്റ്റ് എന്നിവയാണ് പുറത്തിറക്കിയത്
കൊച്ചി: ഗ്രീവ്‌സ് കോട്ടണ്‍ ലിമിറ്റഡിന്റെ ഡിവിഷന്‍ ഗ്രീവ്‌സ് റീട്ടെയില്‍ ഉയര്‍ന്ന കാര്യക്ഷമതയുള്ള നിര്‍മ്മാണോപകരണങ്ങളുടെ പുതിയ ശ്രേണി പുറത്തിറക്കി. മിനി എക്‌സ്‌കവേറ്റര്‍ റേഞ്ച്, ഇലക്ട്രിക് സിസര്‍ ലിഫ്റ്റ് റേഞ്ച്, ഇലക്ട്രിക് ബൂം ലിഫ്റ്റ് എന്നിവയാണ് പുറത്തിറക്കിയത്. മിനി എക്‌സ്‌കവേറ്റര്‍ റേഞ്ച് (2 ടണ്‍ മുതല്‍ 4 ടണ്‍ വരെ) ശക്തമായ കുബോട്ട എഞ്ചിന്‍ കൊണ്ട് സജ്ജീകരിച്ച ഈ എക്‌സ്‌കവേറ്ററുകള്‍ മികച്ച പ്രകടനം നടത്തുമെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെട്ടു.
മികവുറ്റ രീതിയില്‍ ശക്തിയോടെ കുഴിയെടുക്കാന്‍ ഇതിനാകും. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ അതിശക്തമായ ഖനനത്തിന് അനുയോജ്യമാണിത്.ഇലക്ട്രിക് സിസര്‍ ലിഫ്റ്റ് റേഞ്ച് (6മീറ്റര്‍ മുതല്‍ 14മീറ്റര്‍ വരെ പ്ലാറ്റ്‌ഫോം ഉയരം) ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ പ്രോജക്റ്റുകള്‍ക്ക് അനുയോജ്യമാണിവയെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഓവര്‍ലോഡ് സെന്‍സിംഗും ഓട്ടോമാറ്റിക് ബ്രേക്കിംഗും ഉള്‍പ്പെടെ വിപുലമായ സുരക്ഷാ ഫീച്ചറുകളോടെയാണ് ഇവ വരുന്നത്.
ഇലക്ട്രിക് ബൂം ലിഫ്റ്റ് 13.8 മീറ്റര്‍ പ്ലാറ്റ്‌ഫോം ഉയരവും 7.81 മീറ്റര്‍ തിരശ്ചീന ഔട്ട്‌റീച്ചും നല്‍കുന്ന ഈ ലിഫ്റ്റ് ഇടുങ്ങിയ സ്ഥലങ്ങളിലും നഗര പരിസരങ്ങളിലും എളുപ്പത്തില്‍ ദിശ നിയന്ത്രണം ചെയ്യാന്‍ രൂപകല്‍പ്പന ചെയ്തതാണ്. ഇതിന്റെ ഒതുക്കമുള്ള ഡിസൈനും ഇന്റലിജന്റ് സെല്‍ഫ് ഡയഗ്‌നോസ്റ്റിക് സിസ്റ്റവും ഉയര്‍ന്ന പ്രകടനം ഉറപ്പാക്കുന്നു. ചിലവു കുറഞ്ഞ ലെഡ്ആസിഡ് അല്ലെങ്കില്‍ ലിഥിയം ബാറ്ററികള്‍ക്കുള്ള ഓപ്ഷനുകളും ഉള്‍ക്കൊള്ളുന്നുവെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.