ഗൃഹ ശോഭ:  120 സൗജന്യ വീടുകള്‍ക്ക് തറക്കല്ലിട്ടു

ഇതിനകം അര്‍ഹരായ 230  കുടുംബങ്ങള്‍ക്ക്  ട്രസ്റ്റ്  വീടുകള്‍ നിര്‍മിച്ചു നല്‍കിയതായി ശോഭ ഗ്രൂപ്പിന്റെയും  ശ്രീ കുറുംബ വിദ്യാഭ്യാസ, ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സ്ഥാപകനായ പിഎന്‍സി മേനോന്‍ പറഞ്ഞു.
പാലക്കാട് : പിഎന്‍സി മേനോനും ശോഭ മേനോനും ചേര്‍ന്ന് സ്ഥാപിച്ച ശ്രീ കുറുംബ വിദ്യാഭ്യാസ, ചാരിറ്റബിള്‍ ട്രസ്റ്റ്, പിന്നോക്ക കുടുംബങ്ങളെ പിന്തുണയ്ക്കുക എന്ന ദൗത്യത്തില്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. ഗൃഹ ശോഭ 2025 സംരംഭത്തിന്റെ ഭാഗമായി, പാലക്കാട് ജില്ലയിലെ സ്ത്രീകള്‍ നയിക്കുന്ന കുടുംബങ്ങള്‍ക്കായുള്ള 120 വീടുകളുടെ തറ കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ചു  . റവന്യൂ, ഭവന വകുപ്പ്  മന്ത്രി കെ രാജന്‍, ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി  വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു, ആലത്തൂര്‍ എംഎല്‍എ കെ ഡി പ്രസേനന്‍, തരൂര്‍ എംഎല്‍എ, പി പി സുമോദ്  തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

ഇതിനകം അര്‍ഹരായ 230  കുടുംബങ്ങള്‍ക്ക്  ട്രസ്റ്റ്  വീടുകള്‍ നിര്‍മിച്ചു നല്‍കിയതായി ശോഭ ഗ്രൂപ്പിന്റെയും  ശ്രീ കുറുംബ വിദ്യാഭ്യാസ, ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സ്ഥാപകനായ പിഎന്‍സി മേനോന്‍ പറഞ്ഞു.ഗൃഹ ശോഭ എന്നത് വെറുമൊരു സംരംഭം മാത്രമല്ല. സുരക്ഷിതവും മാന്യവുമായ ഭവനം ലഭ്യമാക്കുന്നതിലൂടെ  ജീവിതങ്ങളെ പരിവര്‍ത്തനം ചെയ്യുന്നതിനുള്ള പ്രതിബദ്ധതയാണ് . സ്ത്രീകള്‍ നയിക്കുന്ന കുടുംബങ്ങള്‍ക്ക്  സുരക്ഷിതമായ ഒരു വീട് സ്ഥിരതയുടെയും ശാക്തീകരണത്തിന്റെയും അവസരത്തിന്റെയും ആധാരശിലയാണെന്നും പിഎന്‍സി മേനോന്‍ പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു