കൊച്ചി: സ്വര്‍ണത്തിന്റെ ജിഎസ്ടി മൂന്ന് ശതമാനത്തില്‍നിന്ന് ഒരു ശതമാനമായി കുറയ്ക്കണമെന്ന് തൃശൂര്‍ ടൗണ്‍ ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു .2017 ല്‍ ജിഎസ്ടി നടപ്പാക്കിയ സമയത്ത് സ്വര്‍ണവില ഗ്രാമിന് 3000 രൂപയായിരുന്നു. ഇന്ന് ഗ്രാമിന് 12,000 രൂപയായി ഉയര്‍ന്നു. സ്വര്‍ണ്ണത്തിന്റെ ജിഎസ്ടി 3 ശതമാനമാണ്. ഇത് സ്വര്‍ണ്ണ ഉപഭോക്താക്കളള്‍ക്ക് വന്‍ ഭാരമാണ് ഏല്‍പ്പിക്കുന്നത്. സ്വര്‍ണ്ണത്തിന്റെ ജിഎസ്ടി 3 ശതമാനത്തില്‍ നിന്നും ഒരു ശതമാനമായി കുറച്ചാല്‍ ഉപഭോക്താക്കള്‍ക്ക് അധികഭാരം പേറേണ്ടി വരികയുമില്ല സര്‍ക്കാരിന് വരുമാന നഷ്ടവും ഉണ്ടാകുന്നുമില്ലെന്നും അസ്സോസിയേഷന്റെ വാര്‍ഷിക യോഗം വിലയിരുത്തി. അസ്സോസിയേഷന്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റ് പി.എം.തോമസ് അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. എം ജലീല്‍ പൊതുയോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി ജോയ് പഴേമഠം, ആന്റോ ചാലിശ്ശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു ഓഡിറ്റര്‍ സതീഷ് ജിഎസ്ടി സംബന്ധിച്ച് ക്ലാസ്സ് എടുത്തു.

