എറണാകുളം മറൈന്‍ ഡ്രൈവ് താജ് വിവാന്റയില്‍ രാവിലെ 10.30 ന് ആരംഭിക്കുന്ന കോണ്‍ക്ലേവില്‍ അറ്റോര്‍ണി ജനറല്‍ ഓഫ് ഇന്ത്യ ആര്‍. വെങ്കട്ടരമണി മുഖ്യാതിഥിയായിരിക്കും.
കൊച്ചി: സെന്‍ട്രല്‍ ടാക്‌സ്, സെന്‍ട്രല്‍ എക്‌സൈസ് ആന്റ് കസ്റ്റംസ് തിരുവനന്തപുരം സോണിന്റെ നേതൃത്വത്തില്‍ ജൂണ്‍ 16 ന് കൊച്ചിയില്‍ ജിഎസ്ടി കോണ്‍ക്ലേവ് സംഘടിപ്പിക്കും. എറണാകുളം മറൈന്‍ ഡ്രൈവ് താജ് വിവാന്റയില്‍ രാവിലെ 10.30 ന് ആരംഭിക്കുന്ന കോണ്‍ക്ലേവില്‍ അറ്റോര്‍ണി ജനറല്‍ ഓഫ് ഇന്ത്യ ആര്‍. വെങ്കട്ടരമണി മുഖ്യാതിഥിയായിരിക്കും. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഇന്‍ഡയറക്ട് ടാക്‌സ് കമ്മിറ്റി ചെയര്‍മാന്‍ പി.രാജേന്ദ്രകുമാര്‍ മുഖ്യപ്രഭാഷണവും, ടി.ഐ.ഒ.എല്‍ സി.ഇ.ഒ ഷൈലേന്ദ്രകുമാര്‍ ജിഎസ്ടി സംബന്ധിച്ച് പ്രത്യേക പ്രഭാഷണവും നടത്തും.
സെന്‍ട്രല്‍ ടാക്‌സ്, സെന്‍ട്രല്‍ എക്‌സൈസ് ആന്റ് കസ്റ്റംസ് തിരുവനന്തപുരം സോണ്‍ ചീഫ് കമ്മീഷണര്‍ എസ്.കെ റഹ്മാന്‍ ചടങ്ങില്‍ സംസാരിക്കും.
ഗുഡ്‌സ് ആന്‍ഡ് സര്‍വ്വീസസ് ടാക്‌സ് (ജി.എസ്.ടി) 2017 ജൂലൈ മുതലാണ് ഇന്ത്യയില്‍ നടപ്പിലാക്കിയത്. രാജ്യത്തെ ഏറ്റവും വലിയ നികുതി പരിഷ്‌ക്കരണങ്ങളില്‍ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. നേരത്തെ കേന്ദ്രവും സംസ്ഥാനങ്ങളും ഈടാക്കിക്കൊണ്ടിരുന്ന വിവിധ നികുതി സംവിധാനങ്ങള്‍ പരിഷ്‌ക്കരിച്ചാണ് ഏകീകൃത നികുതി സംവിധാനം കൊണ്ടുവന്നത്.
2025 മെയ് മാസത്തില്‍ ജിഎസ്ടി കളക്ഷനില്‍ 16.4% വര്‍ധനവുണ്ടായി 2.01 ലക്ഷം കോടിയാണ് കളക്ടറ്റ് ചെയ്തത്.