എട്ടിന്റെ തിളക്കത്തില്‍ ജിഎസ്ടി ; ആഘോഷം ജൂലൈ ഒന്നിന് തിരുവനന്തപുരത്ത്

ജൂലൈ ഒന്നിന്  വൈകുന്നേരം നാലിന് തിരുവനന്തപുരം ടാഗോര്‍ തീയ്യറ്ററില്‍ നടക്കുന്ന സമ്മേളനം സംസ്ഥാന ധനവകുപ്പ് മന്ത്രി കെ. എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരം മോഹന്‍ലാല്‍ മുഖ്യാതിഥിയായിരിക്കും. തിരുവനന്തപുരം സോണിന്റെ കീഴില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജിഎസ്ടി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും, കൃത്യമായി നികുതി അടയ്ക്കുന്നവര്‍ക്കുമുള്ള പ്രശംസാ പത്രങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും. 
കൊച്ചി: ഒരു രാജ്യം ഒരു നികുതി എന്നത് മുന്‍നിര്‍ത്തി രാജ്യത്ത് ജിഎസ്ടി നടപ്പിലാക്കി എട്ടു വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ  ഭാഗമായി സെന്‍ട്രല്‍ ടാക്‌സ്, സെന്‍ട്രല്‍ എക്‌സൈസ് ആന്റ് കസ്റ്റംസ് തിരുവനന്തപുരം സോണിന്റെ നേതൃത്വത്തില്‍ ജൂലൈ ഒന്നിന്  തിരുവനന്തപുരത്ത് ജിഎസ്ടി ദിനാഘോഷം സംഘടിപ്പിക്കുമെന്ന് സെന്‍ട്രല്‍ ടാക്‌സ്, സെന്‍ട്രല്‍ എക്‌സൈസ് ആന്റ് കസ്റ്റംസ് തിരുവനന്തപുരം ചീഫ് കമ്മീഷണര്‍ എസ്.കെ റഹ്മാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജൂലൈ ഒന്നിന്  വൈകുന്നേരം നാലിന് തിരുവനന്തപുരം ടാഗോര്‍ തീയ്യറ്ററില്‍ നടക്കുന്ന സമ്മേളനം സംസ്ഥാന ധനവകുപ്പ് മന്ത്രി കെ. എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരം മോഹന്‍ലാല്‍ മുഖ്യാതിഥിയായിരിക്കും. തിരുവനന്തപുരം സോണിന്റെ കീഴില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജിഎസ്ടി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും, കൃത്യമായി നികുതി അടയ്ക്കുന്നവര്‍ക്കുമുള്ള പ്രശംസാ പത്രങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും. ജിഎസ്ടി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് രാജ്യത്ത് മികച്ച പ്രകടനം കാഴ്ചവെച്ചതിന്റെ അടിസ്ഥാനത്തില്‍  തിരുവനന്തപരും സോണിനെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ്  ഇന്‍ഡയറക്ട് ടാക്‌സസ് ആന്റ്  കസ്റ്റംസ് (സിബി ഐസി)  മികച്ച സിജിഎസ്ടിയായി തിരഞ്ഞെടുത്തുവെന്നും ചീഫ് കമ്മീഷണര്‍ എസ്.കെ റഹ്മാന്‍ പറഞ്ഞു. ജിഎസ്ടി രജിസ്‌ട്രേഷനായി ലഭിച്ച അപേക്ഷകളില്‍ ഏഴു ദിവസത്തിനുള്ളില്‍ 55 ശതമാനം അപേക്ഷകളിലും നടപടി സ്വീകരിച്ചതിലും ജിഎസ്ടി അപ്പീലുകളുടെ എണ്ണത്തില്‍ 83 ശതമാനം പരിഹരിച്ചതിനുമാണ് അവാര്‍ഡുകള്‍ ലഭിച്ചത്. രജിസ്‌ട്രേഷന്‍ അപേക്ഷകളിലുള്ള നടപടി ദേശിയ തലത്തില്‍ 17 ശതമാനമാണ് ഇതാണ് തിരുവനന്തപുരം സോണ്‍  മറികടന്നതെന്നും എസ്.കെ റഹ്മാന്‍ പറഞ്ഞു.

നികുതി സമാഹരണത്തില്‍ തിരുവനന്തപുരം സോണ്‍ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. മുന്‍ കാലങ്ങളെ അപേക്ഷിച്ച് 2025-2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ടു മാസത്തിനുളളില്‍ ജിഎസ്ടി സമാഹരണത്തില്‍ 18 ശതമാനവും സെന്‍ട്രല്‍ എക്‌സൈസ് വരുമാനത്തില്‍ 14 ശതമാനവുമാണ് വര്‍ധനവുണ്ടായിരിക്കുന്നതെന്നും ചീഫ് കമ്മീഷണര്‍ എസ്.കെ റഹ്മാന്‍ പറഞ്ഞു.  2024-2025 സാമ്പത്തിക വര്‍ഷത്തില്‍ ആദ്യ രണ്ടു മാസത്ത ജിഎസ്ടി സമാഹരണം 3238 കോടിയും സെന്‍ട്രല്‍ എക്‌സൈസ് വരുമാനം 4433 കോടിയുമായിരുന്നു. ഇതാണ് 2025-2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ടു മാസത്തെ കണക്കനുസരിച്ച്  ജിഎസ്ടി  3826 കോടിയും സെന്‍ട്രല്‍ എക്‌സൈസ് വരുമാനം 5056 കോടിയുമായി ഉയര്‍ന്നത്. 2024-2025 സമ്പാത്തിക വര്‍ഷത്തില്‍ ആകെ ജിഎസ്ടി സമാഹരണം 18,371 കോടിയും സെന്‍ട്രല്‍ എക്‌സൈസ് വരുമാനം 26,824 കോടിയുമായിരുന്നു.
നികുതി ലളിതവല്‍ക്കരണവും പൗരന്മാരെ ശാക്തീകരിക്കലും എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം കമ്മീഷണറേറ്റുകളാണ് തിരുവനന്തപുരം സോണിന്റെ കീഴില്‍ വരുന്നത്. ജിഎസ്ടി കോണ്‍ക്ലേവ്, നികുതി ദായകരുമായുള്ള കൂടിക്കാഴ്ച്ചകള്‍, ബോധവല്‍ക്കരണം, ഫിറ്റ് ഇന്ത്യാ ക്യാംപയിന് പിന്തുണയുമായി സൈക്കിള്‍ മാരത്തോണ്‍,  സ്‌കൂള്‍, വിദ്യാര്‍ഥികള്‍ക്കായി പെയിന്റിംഗ്, കവിതാ, ക്വിസ്, ഉപന്യാസ രചനാ മല്‍സരങ്ങള്‍  എന്നിങ്ങനെ നിരവധി പരിപാടികള്‍ ജിഎസ്ടി ദിനാചരണത്തിന് മുന്നോട്ടിയായി കമ്മീഷണറേറ്റുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു.കൂടാതെ നികുതിദായകരുടെ പരാതികള്‍ പരിഹരിക്കുന്നതിനായി മൂന്നു കമ്മീഷണറേറ്റുകളില്‍ പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍ പ്രവര്‍ത്തിക്കുകയും 200 ലധികം പേരുടെ പരാതികള്‍ ഇക്കാലയളവില്‍ പരിഹരിച്ചതായും ചീഫ് കമ്മീഷണര്‍ എസ്.കെ റഹ്മാന്‍ പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു