ഹൃദയ താള വൈകല്യങ്ങള്‍: പഠനങ്ങളുമായി ഹാര്‍ട്ട് റിഥം സൊസൈറ്റി  

ഹൃദയ താള വൈകല്യമുള്ള രോഗികളുടെ രോഗനിര്‍ണയം, പ്രതിരോധം, ചികിത്സ, പരിചരണം എന്നിവയിലെ നിലവിലെ പുരോഗതിയെക്കുറിച്ചും ഇലക്ട്രോഫിസിയോളജി, പേസ് മേക്കര്‍ തെറാപ്പി എന്നിവയിലെ പുതിയ സാങ്കേതികവിദ്യകളെക്കുറിച്ചും രണ്ട് ദിവസത്തെ ശാസ്ത്ര സമ്മേളനം ചര്‍ച്ച ചെയ്യും.
കൊച്ചി: ഹൃദയമിടിപ്പിലെ താളപ്പിഴകളും, അസ്വഭാവികതകളും, അനുബന്ധ പ്രശ്‌നങ്ങളും പരിഹരിക്കുന്ന ഹൃദ്‌രോഗവിദഗ്ധരുടെ  സംഘടനയായ കേരള ഹാര്‍ട്ട് റിഥം സൊസൈറ്റിയുടെ (കെ.എച്ച്.ആര്‍.എസ്) പതിനഞ്ചാമത് വാര്‍ഷിക സമ്മേളനം മെയ് 24, 25 തീയതികളില്‍ ഹോട്ടല്‍ ഹോളിഡേ ഇന്നില്‍ നടക്കും.കെഎച്ച്ആര്‍എസ് പ്രസിഡന്റ് ഡോ. അജിത് തച്ചില്‍ 25 ന് സമ്മേളനം ഉദ്ഘാടനം ചെയ്യും.  ഹൃദയ താള വൈകല്യമുള്ള രോഗികളുടെ രോഗനിര്‍ണയം, പ്രതിരോധം, ചികിത്സ, പരിചരണം എന്നിവയിലെ നിലവിലെ പുരോഗതിയെക്കുറിച്ചും ഇലക്ട്രോഫിസിയോളജി, പേസ് മേക്കര്‍ തെറാപ്പി എന്നിവയിലെ പുതിയ സാങ്കേതികവിദ്യകളെക്കുറിച്ചും രണ്ട് ദിവസത്തെ ശാസ്ത്ര സമ്മേളനം ചര്‍ച്ച ചെയ്യും.

ഹൃദയപേശികള്‍ കൃത്യതയോടെ ഒരു കോശത്തില്‍ നിന്ന് മറ്റൊന്നിലേക്ക് വൈദ്യുത സിഗ്‌നല്‍ കൈമാറുന്നത് വഴിയുണ്ടാവുന്നതാണ് ഹൃദയമിടിപ്പ്. ഇത് അസാധാരണമാകുമ്പോള്‍, ഹൃദയത്തിന്റെ പമ്പിങ്ങ് താളം നഷ്ടപ്പെടും. ഓര്‍ഗനൈസിംഗ് ചെയര്‍മാന്‍ ഡോ.കെ.യു.നടരാജന്‍ പറഞ്ഞു. എ.എഫ്, വെന്‍ട്രിക്കുലാര്‍ ടാക്കിക്കാര്‍ഡിയ അഥവാ വി.ടി എന്നിവയെക്കുറിച്ചുള്ള രണ്ട് സിമ്പോസിയങ്ങള്‍, ക്ലിനിക്കല്‍ ഇലക്ട്രോഫിസിയോളജി, പുതിയ മരുന്നുകള്‍ കൂടാതെ  പേസ് മേക്കര്‍, ഡീഫിബ്രിലേറ്റര്‍ എനിവയിലെ അതി നൂതന സാങ്കേതിക വിദ്യകള്‍ സംബന്ധിച്ച് ശാസ്ത്ര സെഷനുകള്‍ നടക്കുമെന്ന് ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. രാംദാസ് നായക് പറഞ്ഞു. ഹാര്‍ട്ട് ഫെയിലര്‍ ഉപകരണങ്ങള്‍ സംബന്ധിച്ചും പ്രത്യേക ശാസ്ത്ര സെഷനുകള്‍ നടക്കും.സംസ്ഥാനത്തെ 200ലധികം വിദഗ്ധ കാര്‍ഡിയോളജിസ്റ്റുകള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു