സമ്മര്‍ ഫെസ്റ്റുമായി ഡാറ്റാ കേരള;  ഉപഭോക്താക്കള്‍ക്ക് സമ്മാന കൂപ്പണ്‍

നറുക്കെടുപ്പില്‍ വിജയിക്കുന്ന ആദ്യ 10 ഭാഗ്യശാലികള്‍ക്ക് മലേഷ്യന്‍ യാത്രയാണ് ബംപര്‍ സമ്മാനം.

കൊച്ചി: ഡീലേഴ്‌സ് അസോസിയേഷന്‍ ഓഫ് ടിവി ആന്‍ഡ് അപ്ലയന്‍സസ് (ഡാറ്റാ കേരള) സമ്മര്‍ ഫെസ്റ്റ് സമ്മാന കൂപ്പണ്‍ വിതരണം ഹൈബി ഈഡന്‍ ഉല്‍ഘാടനം ചെയ്തു. എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ഡാറ്റ കേരളയുടെ മുന്‍ സംസ്ഥാന പ്രസിഡന്‍ും സെക്രട്ടറിയുമായ ജോസ് ജെ പൊന്നേഴത്ത് ആദ്യ കൂപ്പണ്‍ ഏറ്റുവാങ്ങി. കേരളത്തിലെ അങ്ങോളം ഇങ്ങോളമുള്ള അംഗീകൃത ഹോം അപ്ലയന്‍സസ് ഷോപ്പുകളില്‍ 5000 രൂപയ്ക്ക് മുകളില്‍ പര്‍ച്ചേഴ്‌സ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് സമ്മാനകൂപ്പണ്‍ സ്വന്തമാക്കാം. നറുക്കെടുപ്പില്‍ വിജയിക്കുന്ന ആദ്യ 10 ഭാഗ്യശാലികള്‍ക്ക് മലേഷ്യന്‍ യാത്രയാണ് ബംപര്‍ സമ്മാനം. അഞ്ച് പേര്‍ക്ക് രണ്ട് കിലോവാട്ട് റൂഫ് ടോപ്പ് സോളാറും സമ്മാനമായി നല്‍കും. ഇതിന് പുറമേ കോടി കണക്കിന് രൂപയുടെ മറ്റ് സമ്മാനങ്ങളും സമ്മര്‍ ഫെസ്റ്റിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഡാറ്റാ കേരള പ്രസിഡന്റ് ഷിജു ശിവദാസ്, സെക്രട്ടറി ബിനോയ് മേലേടന്‍, ഫെസ്റ്റ് ചെയര്‍മാന്‍ കെ രവിന്ദ്രന്‍  എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഡീലേഴ്‌സ് അസോസിയേഷന്‍ ഓഫ് ടിവി ആന്‍ഡ് അപ്ലയന്‍സസ് കേരളത്തിലെ 1500ല്‍പരം ഗൃഹോപകരണ വ്യാപാരികളുടെ ഏകസംഘടനയാണ്. ഈവരുന്ന ഉത്സവകാലത്തും, പ്രമുഖനിര്‍മ്മാതാക്കളുടെ സഹകരണത്തോടെ ഈ വര്‍ഷവും, ഓണം, ദീപാവലി, ക്രിസ്മസ് തുടങ്ങിയ ഉത്സവസീസണില്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഗൃഹോപകരണവ്യാപാരോത്സവം നടത്തുവാന്‍ തീരുമാനിച്ചതായും ഇവര്‍ വ്യക്തമാക്കി.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു