ഇന്ത്യയിലും യൂറോപ്പിലുമായി 32 നിര്‍മാണ യൂണിറ്റുകളുള്ള ബിര്‍ലനു ലിമിറ്റഡിന് 80 ഓളം രാജ്യങ്ങളില്‍ പങ്കാളികളും ഉപഭോക്താക്കളുമുണ്ട്.
കൊച്ചി: സികെ ബിര്‍ള ഗ്രൂപ്പിന്റെ ഭാഗമായ എച്ച്‌ഐഎല്‍ ലിമിറ്റഡ് ഇനി ബിര്‍ലനു ലിമിറ്റഡ് എന്ന പുതിയ പേരിലേക്ക്. കമ്പനിയുടെ മുന്നോട്ടേക്കുള്ള വളര്‍ച്ചയുടേയും ഒപ്പം ഉപഭോക്താക്കള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള ഉത്പന്നങ്ങളും സേവനങ്ങളും ഉറപ്പുനല്‍കുന്നതിലുള്ള പ്രതിബദ്ധതയുടേയും ഭാഗമാണ് ഈ പുതിയ മാറ്റമെന്ന് ബിര്‍ലനു പ്രസിഡന്റ് അവന്തി ബിര്‍ല പറഞ്ഞു. ഇന്ത്യയിലും യൂറോപ്പിലുമായി 32 നിര്‍മാണ യൂണിറ്റുകളുള്ള ബിര്‍ലനു ലിമിറ്റഡിന് 80 ഓളം രാജ്യങ്ങളില്‍ പങ്കാളികളും ഉപഭോക്താക്കളുമുണ്ട്. ഞങ്ങളെന്താണ് എന്ന് പൂര്‍ണമായും പ്രതിഫലിക്കുന്നതാണ് ബിര്‍ലാനു എന്ന പുതിയ പേര്.
ഗുണമേന്മ, നവീനത, ദീര്‍ഘകാല ഈട് എന്നിവയിലുള്ള അടിയുറച്ച വിശ്വസമാണ് ഈ ബിസിനസില്‍ ഞങ്ങള്‍ നിലനില്‍ക്കുന്നതിലുള്ള കാരണം. വീട്ടുടമകള്‍, കെട്ടിട നിര്‍മാതാക്കള്‍, ഡിസൈനര്‍മാര്‍ എന്നിങ്ങനെ ഞങ്ങള്‍ സേവനം നല്‍കുന്ന എല്ലാ വിഭാഗത്തിലുള്ളവരുമാണ് എപ്പോഴും ഞങ്ങളുടെ മുന്‍ഗണന. ഏറ്റവും മികച്ച നിര്‍മാണ സാമഗ്രികക്കായും, കെട്ടിട നിര്‍മാണത്തിലെ ഏറ്റവും നവീനമായൊരു ഐഡിയ യാഥാര്‍ത്ഥ്യമാക്കുന്നതിനും, ദീര്‍ഘകാല ഈടിനും ബിര്‍ലനു ലിമിറ്റഡ് എപ്പോഴും ഉപഭോക്താക്കള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും അവന്തി ബിര്‍ല പറഞ്ഞു. വീടുകള്‍, ഇന്റീരിയര്‍ മേഖല എന്നിവയിലേക്കുള്ള സേവന വിപുലീകരണത്തിന്റെ ഭാഗമായി, ഞങ്ങളുടെ ആഗോള പ്രീമിയം ഫ്‌ളോറിംഗ് ബ്രാന്‍ഡായ പാരഡോറിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാനും ഞങ്ങള്‍ ഉദ്ദേശിക്കുന്നുണ്ട്. ബിര്‍ലനു മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അക്ഷത് സേത് പറഞ്ഞു.