ആഡംബരത്തിന്റെ പുതിയ മുഖം; ഒളിമ്പസ് രണ്ടാം പതിപ്പുമായി
ഹൈലൈറ്റ് ഗ്രൂപ്പ്

ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലിന്റെ മാനദണ്ഡങ്ങള്‍ പാലിച്ച് 12,70,039 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് ഒളിമ്പസ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതേ മാതൃകയില്‍ തന്നെയാണ് ഒളിമ്പസ് രണ്ടാം പതിപ്പും രൂപകല്‍പന ചെയ്തിരിക്കുന്നത്.

 

കൊച്ചി: ആഡംബരത്തിന് പുത്തന്‍ മുഖഭാവം നല്‍കി ഹൈലൈറ്റ് ഒളിമ്പസിന് പിന്നാലെ ഹൈലൈറ്റ് ഒളിമ്പസ് 2 എന്ന പേരില്‍ പുതിയ റസിഡന്‍ഷ്യല്‍ ടവര്‍ നിര്‍മ്മാണം ആരംഭിക്കുന്നതായി ഹൈലൈറ്റ് ബില്‍ഡേഴ്‌സ് സിഇഒ മുഹമ്മദ് ഫസീം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിരവധി പ്രത്യേകതകള്‍കൊണ്ട് വേറിട്ട് നില്‍ക്കുന്ന മെഗാ പ്രൊജക്റ്റാണ് ഹൈലൈറ്റ് ഗ്രൂപ്പിന്റെ ഒളിമ്പസ്. ഭൂനിരപ്പില്‍ നിന്നും മാറി 100 മീറ്റര്‍ ഉയരത്തില്‍ 33 നിലകളിലായാണ് ടവറുള്ളത്. 40,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഓപ്പണ്‍ ടെറസാണ് ഒളിമ്പസിന്റേത്. ഇവിടുത്തെ താമസക്കാര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരിടത്ത് തന്നെ ഒളിമ്പസ് ലഭ്യമാക്കി. സ്‌പോര്‍ട്‌സ്, വിനോദം, തുടങ്ങി ഒഴിവുസമയ പ്രവര്‍ത്തനങ്ങള്‍ക്കായി 100ലധികം റിക്രിയേഷന്‍ സൗകര്യങ്ങള്‍ നല്‍കുന്ന പാര്‍പ്പിട സമുച്ചയം കൂടിയാണ് ഒളിമ്പസെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലിന്റെ മാനദണ്ഡങ്ങള്‍ പാലിച്ച് 12,70,039 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് ഒളിമ്പസ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതേ മാതൃകയില്‍ തന്നെയാണ് ഒളിമ്പസ് രണ്ടാം പതിപ്പും രൂപകല്‍പന ചെയ്തിരിക്കുന്നത്. 32 നിലകളിലായി 934 ചതുരശ്ര അടി മുതല്‍ 2,733 ചതുരശ്ര അടി വരെയുള്ള 412 അപ്പാര്‍ട്ട്‌മെന്റുകള്‍ ഉണ്ടാകും. ടവര്‍ പൂര്‍ത്തീകരിക്കുന്നതോടുകൂടി 22,62,639 ചതുരശ്ര അടിയില്‍ രണ്ട് ടവറുകളിലായി 938 അപ്പാര്‍ട്‌മെന്റുകള്‍ ഒളിമ്പസ് മെഗാ പ്രൊജക്റ്റില്‍ ഉണ്ടാകും.65 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ഹൈലൈറ്റ് സിറ്റിയുടെ ഭാഗമായ ഒളിമ്പസ് രൂപകല്‍പന ചെയ്തിരിക്കുന്നത് സ്ഥപതി ആര്‍ക്കിടെക്‌സാണ്. കേരളത്തിലെ ഏറ്റവും വലിയ മാളുകളിലൊന്ന്, അള്‍ട്രാ മോഡേണ്‍ ബിസിനസ് പാര്‍ക്ക്, മള്‍ട്ടിപ്ലക്‌സ് തിയറ്റര്‍, ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഹോസ്പിറ്റല്‍, സ്റ്റാര്‍ ഹോട്ടലുകള്‍, 24/7 ഹഗ് എ മഗ് കഫേ എന്നീ സൗകര്യങ്ങള്‍ എല്ലാം ഹൈലൈറ്റ് സിറ്റിയിലുണ്ട്.

ആഗോള നിലവാരത്തിലുള്ള ജീവിത രീതിയാണ് ഒളിമ്പസിലൂടെ പരിചയപ്പെടുത്തുന്നതെന്നും മുഹമ്മദ് ഫസീം പറഞ്ഞു. കേരളത്തിലെ ചെറുതും വലുതുമായ പട്ടണങ്ങളില്‍ റീട്ടെയില്‍ വിപ്ലവമാണ് ഹൈലൈറ്റ് നടത്തി വരുന്നതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജില്‍ മുഹമ്മദ് പറഞ്ഞു.കഴിഞ്ഞ ദിവസമാണ് കുന്നംകുളത്ത് ഹൈലൈറ്റ് സെന്ററിന്റെ നിര്‍മ്മാണം ആരംഭിച്ചത്. കൂടാതെ വിവിധ സ്ഥലങ്ങളിലായി ആറ് മാളുകളുടെ പണിപ്പുരയിലുമാണെന്നും അദ്ദേഹം പറഞ്ഞു. ഹൈലൈറ്റ് ഗ്രൂപ്പ് ഡയറക്ടര്‍ നിമ സുലൈമാന്‍, ഹൈലൈറ്റ് ബില്‍ഡേഴ്‌സ് എ.ജി.എം ലെഫ്റ്റനന്റ് കേണല്‍ (റിട്ട.) എസ് പ്രവീണ്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Spread the love