യുകെയിലെ സമ്പന്നരുടെ പട്ടികയില്‍ ഒന്നാമത് ഹിന്ദുജ കുടുംബം

തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ഹിന്ദുജ കുടുംബം ഈ നേട്ടം കൈവരിക്കുന്നത്.യുകെയില്‍ താമസിക്കുന്ന ഏറ്റവും സമ്പന്നരായ വ്യക്തികളും കുടുംബങ്ങളും ആണ് സണ്‍ഡേ ടൈംസിന്റെ പട്ടികയിലുള്ളത്.
മുംബൈ: 110 വര്‍ഷത്തെ പാരമ്പര്യമുള്ള  ബഹുരാഷ്ട്ര വ്യവസായ ഗ്രൂപ്പായ ഹിന്ദുജ ഗ്രൂപ്പിന്റെ ചെയര്‍മാനായ ഗോപിചന്ദ് ഹിന്ദുജയുടെ നേതൃത്വത്തിലുള്ള ഹിന്ദുജ കുടുംബം 35.3 ബില്യണ്‍ പൗണ്ട് ആസ്തിയുമായി 2025ലെ  സണ്‍ഡേ ടൈംസ് സമ്പന്നരുടെ പട്ടികയില്‍ ഒന്നാമത്. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ഹിന്ദുജ കുടുംബം ഈ നേട്ടം കൈവരിക്കുന്നത്.യുകെയില്‍ താമസിക്കുന്ന ഏറ്റവും സമ്പന്നരായ വ്യക്തികളും കുടുംബങ്ങളും ആണ് സണ്‍ഡേ ടൈംസിന്റെ പട്ടികയിലുള്ളത്. 2025 പതിപ്പില്‍ 350 എന്‍ട്രികളാണ് ഉള്‍പ്പെട്ടിരിക്കുന്നത്.  ആഗോളതലത്തില്‍ പ്രതിസന്ധികളും നയമാറ്റങ്ങളും ഉണ്ടായിട്ടും, ഹിന്ദുജ കുടുംബം അസാധാരണമായ ബിസിനസ് കരുത്തും ആഗോള നേതൃത്വവും പ്രകടിപ്പിക്കുന്നതിനുള്ള സാക്ഷ്യപത്രമാണ് ഈ റാങ്കിങ്.

യുകെ ആസ്ഥാനമായുള്ള കുടുംബത്തിന്റെ ജി. പി. ഹിന്ദുജ ചെയര്‍മാനായുള്ള ഗ്രൂപ്പ് കമ്പനികള്‍ 38 രാജ്യങ്ങളില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  മൊബിലിറ്റി, ഡിജിറ്റല്‍ സാങ്കേതികവിദ്യ, ബാങ്കിംഗ്, ധനകാര്യ സേവനങ്ങള്‍, മീഡിയ, പ്രോജക്ട് ഡവലപ്പ്‌മെന്റ്,   ലൂബ്രിക്കന്റ്, സ്‌പെഷ്യാലിറ്റി കെമിക്കലുകള്‍,  ഊര്‍ജ്ജം, റിയല്‍ എസ്‌റ്റേറ്റ്, ട്രേഡിങ്, ആരോഗ്യ സംരക്ഷണം,  ഇന്ത്യയിലെ ഇലക്ട്രിക് മൊബിലിറ്റി ഉള്‍പ്പെടെ  വിവിധ മേഖലകളില്‍ ഗ്രൂപ്പ് നിക്ഷേപം നടത്തിയിട്ടുണ്ട്. ഹിന്ദുജ ഫൗണ്ടേഷനിലൂടെ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സുസ്ഥിര ഗ്രാമവികസനം, ജലസംരക്ഷണം, തുടങ്ങിയ മേഖലകളില്‍ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളിലും ഹിന്ദുജ ഗ്രൂപ്പ് വ്യാപൃതരാണ്.15.444 ബില്യണ്‍ പൗണ്ട് ആസ്തിയുമായി യുകെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മറ്റൊരു  ഇന്ത്യന്‍ വ്യവസായിയായ ലക്ഷ്മി മിത്തലും കുടുംബവും 2025ലെ സണ്‍ഡേ ടൈംസ് സമ്പന്നരുടെ പട്ടികയില്‍  ഇടം നേടിയിട്ടുണ്ട്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു