ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റില്‍ ഉജ്വല വിജയം കൈവരിച്ച ആത്മവിശ്വാസത്തിലാണ് ദക്ഷിണേന്ത്യയിലേയ്ക്കുകൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി തീരുമാനമെടുത്തത്.
കൊച്ചി : കേന്ദ്ര കാബിനറ്റ് മന്ത്രിയും ബീഹാര്‍ രാഷ്ടീയത്തിലെ അതികായനുമായ ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (ഹം) പാര്‍ട്ടി കേരളത്തില്‍ വേരുറപ്പിക്കാന്‍ തയ്യാറെടുക്കുന്നു. ഇക്കഴിഞ്ഞ ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റില്‍ ഉജ്വല വിജയം കൈവരിച്ച ആത്മവിശ്വാസത്തിലാണ് ദക്ഷിണേന്ത്യയിലേയ്ക്കുകൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി തീരുമാനമെടുത്തത്. സെക്കുലര്‍ പാര്‍ട്ടിയായ ‘ഹം’ പാര്‍ട്ടിക്ക് കേരളത്തിലും മികച്ച പ്രകടനം കാഴ്ച്ചവയാക്കാനാകുമെന്ന് ഡല്‍ഹില്‍ സ്ഥിരതാമസക്കാരനായ തൃശ്ശൂര്‍ സ്വദേശിയായ പാര്‍ട്ടിയുടെ ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി സുബീഷ് വാസുദേവ് പറഞ്ഞു.
അടുത്ത നിയമ സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പാര്‍ട്ടി മത്സര രംഗത്തുണ്ടാകും. കേരളത്തിലെ ചെറുപാര്‍ട്ടികളുമായി ചര്‍ച്ച പുരോഗമിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം വിപുലമായ ലയന സമ്മേളനങ്ങള്‍ നടത്തും. പാര്‍ട്ടിയുടെ വരവറിയിച്ച് കേരളത്തിലെമ്പാടും പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചു വരുന്നതായി സംസ്ഥാന പ്രചരണ വിഭാഗം മേധാവി ബൈജു തോമസ് പറഞ്ഞു. ബീഹാറിലെ ഇമാംഗഞ്ചി, ബാരാചട്ടി, അത്രി, സിക്കന്ദ്ര,കുഡുബ മണ്ഡലങ്ങളിലാണ് പാര്‍ട്ടി വിജയിച്ചിരിക്കുന്നത്.

