500ല്‍ അധികം തൊഴിലാളികളുള്ള വന്‍കിട വ്യവസായശാലകളുടെ വിഭാഗത്തില്‍ പേരൂര്‍ക്കട ഫാക്ടറിക്കും, 101 മുതല്‍ 250 വരെ തൊഴിലാളികളുള്ള വിഭാഗത്തില്‍ ആക്കുളം ഫാക്ടറിക്കുമാണ് വ്യവസായ സുരക്ഷിതത്വ പുരസ്കാരങ്ങള്‍ ലഭിച്ചത്.
തിരുവനന്തപുരം : ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്സ് വകുപ്പിന്റെ 2025ലെ സംസ്ഥാന വ്യവസായ സുരക്ഷിതത്വ പുരസ്കാരം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനി രത്ന പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡ് (എച്ച്എല്‍എല്‍) കരസ്ഥമാക്കി. 500ല്‍ അധികം തൊഴിലാളികളുള്ള വന്‍കിട വ്യവസായശാലകളുടെ വിഭാഗത്തില്‍ പേരൂര്‍ക്കട ഫാക്ടറിക്കും, 101 മുതല്‍ 250 വരെ തൊഴിലാളികളുള്ള വിഭാഗത്തില്‍ ആക്കുളം ഫാക്ടറിക്കുമാണ് വ്യവസായ സുരക്ഷിതത്വ പുരസ്കാരങ്ങള്‍ ലഭിച്ചത്.
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കേരള പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയില്‍ നിന്നും എച്ച്എല്‍എല്‍ ടെക്നിക്കല്‍ ആന്റ് ഓപ്പറേഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് വി. കുട്ടപ്പന്‍പ്പിള്ള, പേരൂര്‍ക്കട ഫാക്ടറി യൂണിറ്റ് ചീഫ് എല്‍.ജി സ്മിത, ആക്കുളം ഫാക്ടറി യൂണിറ്റ് ചീഫ് (ഇന്‍ ചാര്‍ജ്) പി. ആര് മഹേഷ് കുമാര്‍ എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. വിവിധയിനം കോണ്ടങ്ങള്‍ നിര്‍മ്മിക്കുന്ന പേരൂര്‍ക്കട യൂണിറ്റും, ബ്ലഡ് ബാഗുകള്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന ആക്കുളം ഫാക്ടറിയും സുരക്ഷാ മാനദണ്ഡങ്ങളില്‍ പുലര്‍ത്തുന്ന മികവിനുള്ള അംഗീകാരമാണ് പുരസ്കാരങ്ങള്‍. സംസ്ഥാനത്തെ വ്യവസായശാലകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഈ പുരസ്കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

