കൊച്ചി: ഹ്യൂമന്‍ മൊബൈല്‍ ഡിവൈസ് (എച്ച്എംഡി), ആവശ്യാനുസരണം മാറ്റിയിടാവുന്ന സ്മാര്‍ട്ട് ഔട്ട്ഫിറ്റ്‌സ് ഉള്‍പ്പെടെ അത്യാധുനിക ഫീച്ചറുകളുമായി എച്ച്എംഡി ഫ്യൂഷന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഫോണിന്റെ പെര്‍
ഫോമന്‍സ് തന്നെ മാറ്റാന്‍ സാധിക്കുന്ന തരത്തിലുള്ള കെയ്‌സ് ആണ് എച്ച്എംഡി ഫ്യൂഷന്‍ ഫോണിന്റെ പ്രത്യേകത. കാഷ്വല്‍ ഔട്ട്ഫിറ്റ്‌സിന് പുറമേ ഫ് ളാഷി ഔട്ട്ഫിറ്റ്, ഗെയിമിങ് ഔട്ട്ഫിറ്റ് എന്നിവ ഉള്‍പ്പെടുത്തി സ്മാര്‍ട്ട് ഔട്ട്ഫിറ്റ്‌സ് എന്ന പേരില്‍ പുറത്തിറക്കുന്ന കെയ്‌സുകള്‍ക്ക് ഓരോന്നിനും വ്യത്യസ്ത ഫീച്ചറുകളാണ് ഉള്ളതെന്ന് എച്ച്എംഡിയുടെ ഇന്ത്യ ആന്‍ഡ് എപിഎസി സിഇഒയും വൈസ് പ്രസിഡന്റുമായ രവി കുന്‍വാര്‍ പറഞ്ഞു.
ഈ കെയ്‌സുകള്‍ 6 പ്രത്യേക പിന്നുകള്‍ ഉപയോഗിച്ച് ഫോണിന്റെ പിന്‍ഭാഗത്ത് ഘടിപ്പിക്കാനും ആവശ്യാനുസരണം മാറ്റിയിടാനും സാധിക്കും. ഗെയിമിങ് അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഗെയിമിങ് ഔട്ട്ഫിറ്റും, മെച്ചപ്പെട്ട സെല്‍ഫികള്‍ക്കായി 16 മില്യണ്‍ കളര്‍ കോമ്പിനേഷന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്ന മടക്കാവുന്ന ആര്‍ജിബി എല്‍ഇഡി ഫ് ളാഷ് റിങ്ങോടു കൂടിയ ഫ് ളാഷി ഔട്ട്ഫിറ്റും ഫോണിനൊപ്പം ലഭ്യമാകും.
എച്ച്എംഡിയുടെ മുന്‍ മോഡലുകളെ പോലെ ഉപഭോക്താക്കള്‍ക്ക് തന്നെ ഫോണ്‍ റിപ്പയര്‍ ചെയ്യാന്‍ സാധിക്കും. എച്ച്എംഡിയുടെ സെക്കന്‍ഡ് ജനറേഷന്‍ റിപ്പയര്‍ബിലിറ്റി ഡിസൈനാണ് ഫോണിന്. ഇത് ഒരു സ്‌ക്രൂഡ്രൈവര്‍ മാത്രം ഉപയോഗിച്ച് ഡിസ്‌പ്ലേ, ബാറ്ററി, ചാര്‍ജിങ് പോര്‍ട്ട് എന്നിവ എളുപ്പത്തില്‍ മാറ്റിസ്ഥാപിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കും. 8 ജിബി റാമും 256 ജിബി സ്‌റ്റോറേജുമുള്ള ഫോണിന് 108എംപി ഡ്യുവല്‍ മെയിന്‍ ക്യാമറയും 50എംപി സെല്‍ഫി ക്യാമറയുമാണുള്ളത്. മികച്ച ഫോക്കസ് നല്‍കുന്നതിന് 2 എംപി ഡെപ്ത് സെന്‍സറുമുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 4 ജെന്‍ 2 പ്രോസസറിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.33 വാട്ട്‌സ് ഫാസ്റ്റ് ചാര്‍ജിങിനെ പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് എംഎച്ച്ഡി ഫ്യൂഷനില്‍ നര്‍കിയിരിക്കുന്നത്. 6.56 ഇഞ്ച് ഡിസ്‌പ്ലേ ഉള്ള ഫോണ്‍ മികച്ച സ്‌ക്രീന്‍ അനുഭവമാണ് നല്‍കുക. ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ രണ്ട് വര്‍ഷത്തെ അപ്‌ഡേറ്റുകളും മൂന്ന് വര്‍ഷത്തെ സെക്യൂരിറ്റി സപ്പോര്‍ട്ടും ലഭിക്കും. ഗെയിമിങ് ഔട്ട്ഫിറ്റ് അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി, ഇന്ത്യയില്‍ ഡിജിറ്റല്‍ ടര്‍ബൈന്‍, ആപ്‌റ്റോയിഡ് എന്നിവയുമായി എച്ച്എംഡി ഒരു പ്രത്യേക പങ്കാളിത്തത്തിലും ഏര്‍പ്പെട്ടിട്ടുണ്ട്.
ഇന്ത്യയില്‍ 17,999 രൂപ വിലയില്‍ എച്ച്എംഡി ഫ്യൂഷന്‍ ലഭ്യമാവും. ഫോണിനൊപ്പം 5,999 രൂപ വില വരുന്ന കാഷ്വല്‍, ഫഌഷി, ഗെയിമിങ് ഔട്ട്ഫിറ്റുകളും ലഭ്യമാവും. എച്ച്എംഡി വെബ്‌സൈറ്റിലും ലോഞ്ച് ഓഫറിന്റെ ഭാഗമായി പരിമിത കാലയളവില്‍ 15,999 രൂപ മാത്രം വിലയില്‍ എച്ച്എംഡി ഫ്യൂഷന്‍ ആമസോണില്‍ ലഭിക്കും. നവംബര്‍ 29 മുതല്‍ വില്‍പന തുടങ്ങിയ പുതിയ മോഡല്‍ ഒങഉ.രീാ ലും ലഭ്യമാണ്.എച്ച്എംഡി ഫ്യൂഷന്‍, ഒരു ഡിവൈസില്‍ ഉയര്‍ന്ന പ്രകടനവും മികച്ച എക്‌സ്പീരിയന്‍സും സുസ്ഥിരമായ പുതുമയും ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ള മോഡലാണെന്നും രവി കുന്‍വാര്‍ പറഞ്ഞു.