എച്ച്എംഡി 100, എച്ച്എംഡി 101 ഫീച്ചര്‍ ഫോണുകള്‍ വിപണിയില്‍ 

2025 ഡിസംബര്‍ 5 മുതല്‍ പ്രമുഖ റീട്ടെയില്‍ സ്‌റ്റോറുകള്‍, പ്രധാന ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍,  HMD.com   എന്നിവയിലൂടെ 949 രൂപയ്ക്ക് ഇരു മോഡലുകളും വാങ്ങാനാവുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
കൊച്ചി: എച്ച്എംഡി തങ്ങളുടെ ഏറ്റവും പുതിയ എച്ച്എംഡി 100, എച്ച്എംഡി 101 എന്നീ ഫീച്ചര്‍ ഫോണുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. കുറഞ്ഞ വിലയില്‍ മികച്ച ഫീച്ചര്‍ ഫോണ്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി പ്രത്യേകം രൂപകല്‍പന ചെയ്ത മോഡലുകളാണിത്. 2025 ഡിസംബര്‍ 5 മുതല്‍ പ്രമുഖ റീട്ടെയില്‍ സ്‌റ്റോറുകള്‍, പ്രധാന ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍,  HMD.com   എന്നിവയിലൂടെ 949 രൂപയ്ക്ക് ഇരു മോഡലുകളും വാങ്ങാനാവുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. അത്യാധുനിക രീതിയിലുള്ള മനോഹരമായ ഡിസൈനാണ് എച്ച്എംഡി 100ന്. ഒരു വര്‍ഷത്തെ റീപ്ലേസ്‌മെന്റ് ഗ്യാരണ്ടിയുണ്ട്. കോളുകള്‍ ചെയ്യുന്നതിനും മെസേജുകള്‍ അയക്കുന്നതിനും പ്രത്യേകമായി രൂപകല്‍പന ചെയ്ത ഈ മോഡല്‍ 800 എംഎഎച്ച് ബാറ്ററിയോടെയാണ് വരുന്നത്.

ഡ്യുവല്‍ എല്‍ഇഡി ടോര്‍ച്ച്, വയര്‍ലെസ് എഫ്എം, ഫോണ്‍ ടോക്കര്‍, 10 ഇന്ത്യന്‍ ഭാഷാ ഇന്‍പുട്ട് സപ്പോര്‍ട്ട്, 23 ഇന്ത്യന്‍ ഭാഷാ റെന്‍ഡര്‍ സപ്പോര്‍ട്ട് എന്നീ ഫീച്ചറുകളുമുണ്ട്. ഗ്രേ, ടീല്‍, റെഡ് എന്നീ നിറങ്ങളില്‍ ഫോണുകള്‍ ലഭ്യമാകുമെന്നെും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
കരുത്തുറ്റ ഡിസൈനില്‍ വരുന്ന എച്ച്എംഡി 101 മോഡല്‍ ബ്ലൂ, ഗ്രേ, ടീല്‍ എന്നീ നിറങ്ങളില്‍ ലഭ്യമാവും. ഇന്‍ബില്‍റ്റ് എംപി3 പ്ലെയര്‍, വയര്‍ലെസ് എഫ്എം റേഡിയോ എന്നിവ കൂടാതെ മൈക്രോഎസ്ഡി കാര്‍ഡ് വഴി സ്‌റ്റോറേജ് വര്‍ധിപ്പിക്കാനുള്ള സൗകര്യവുമുണ്ട്. ഡ്യുവല്‍ എല്‍ഇഡി ടോര്‍ച്ച്, ഓട്ടോ കാള്‍ റെക്കോര്‍ഡിങ്, ഫോണ്‍ ടോക്കര്‍, 10 ഇന്ത്യന്‍ ഭാഷാ ഇന്‍പുട്ട് സപ്പോര്‍ട്ട്, 23 ഇന്ത്യന്‍ ഭാഷാ റെന്‍ഡര്‍ സപ്പോര്‍ട്ട് എന്നിവയും സവിശേഷതകളാണ്. ഒരു വര്‍ഷത്തെ റീപ്ലേസ്‌മെന്റ്് ഗ്യാരണ്ടി 101 മോഡലിനും എച്ച്എംഡി ഉറപ്പുനല്‍കുന്നു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു