ബംഗളൂരുവില്‍  ഇവി കോണ്‍സെപ്റ്റ് സ്‌റ്റോര്‍ തുറന്ന് ഹോണ്ട

ആക്ടിവ ഇ: 678 രൂപ മുതല്‍ തുടങ്ങുന്ന പുതിയ BaaS ലൈറ്റ് പ്ലാന്‍ പ്രഖ്യാപിച്ചു
ബംഗളൂരു: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) ബുധനാഴ്ച ബെംഗളൂരുവിലെ മല്ലേശ്വരത്തിലെ മന്‍ട്രി സ്‌ക്വയര്‍ മാളില്‍ രാജ്യത്തെ ആദ്യ ഇവി കോണ്‍സെപ്റ്റ് സ്‌റ്റോര്‍ തുറന്നു. ഹോണ്ടയുടെ മൊബിലിറ്റി, ടെക്‌നോളജി, നവോത്ഥാനം എന്നിവയെ അവതരിപ്പിക്കുന്ന ഫ്യൂച്ചറിസ്റ്റിക് അനുഭവം ഈ സ്‌റ്റോര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. കൂടാതെ, ആക്ടിവ ഇ: ഉടമസ്ഥതയെ കൂടുതല്‍ എളുപ്പമാക്കുന്ന പുതിയ BaaS ലൈറ്റ് പ്ലാനും ഹോണ്ട പ്രഖ്യാപിച്ചു. ഉപയോഗിക്കുന്നവര്‍ക്ക് പ്രതിമാസം വെറും 678 രൂപ മുതല്‍ തുടങ്ങുന്ന പ്ലാനില്‍ ബാറ്ററി ഉപയോഗം നടത്താമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

കമ്പനിയുടെ സാങ്കേതിക മുന്നേറ്റങ്ങളുടെ ആകര്‍ഷകമായ അനുഭവം പ്രദാനം ചെയ്യുന്നതിനാണ് ഹോണ്ടയുടെ പുതിയ ഇവി കണ്‍സെപ്റ്റ് സ്‌റ്റോര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇലക്ട്രിക് മൊബിലിറ്റി മുതല്‍ പേഴ്‌സണല്‍ ഏവിയേഷന്‍ വരെ, ഹോണ്ടയുടെ ആഗോള നവീകരണത്തിന്റെ സത്ത പകര്‍ത്തുന്നു. പ്രധാന ആകര്‍ഷണമാകുന്ന വലിയ എല്‍ഇഡി ഡിസ്‌പ്ലേ ഹോണ്ടയുടെ ഇലക്ട്രിഫിക്കേഷന്‍ യാത്രയെ ഡൈനാമിക്കായി അവതരിപ്പിക്കുന്നു. ഹോണ്ടയുടെ ശ്രദ്ധേയമായ യാത്രയും വര്‍ഷങ്ങളായി നേടിയ പ്രധാന നാഴികക്കല്ലുകളും  ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന മേഖലയില്‍, ഇന്ത്യയില്‍ ഹോണ്ട അവതരിപ്പിച്ച ഇലക്ട്രിക് മോഡലായ ആക്ടിവ ഇ:യും ക്യൂസി1 ഉം കാണാം. കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേകമായ കിഡ്‌സ് ഇന്ററാക്ഷന്‍ സോണും ഒരുക്കിയിട്ടുണ്ട്. എല്ലാ പ്രായക്കാര്‍ക്കും ആകര്‍ഷണീയമായ അനുഭവം നല്‍കുകയാണ് ലക്ഷ്യമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു