ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ഡോ.എ. വേലുമണിക്ക് ഐ.എം.എ ഇന്നൊവേഷന്‍ ആന്റ് ഓണ്‍ട്രപ്രണര്‍ഷിപ്പ് ചെയര്‍മാന്‍ ഡോ. ജോസഫ് ബെനവന്‍ ചടങ്ങില്‍ സമ്മാനിച്ചു.
കൊച്ചി: കാക്കനാട് കിന്‍ഫ്രാ എക്സിബിഷന്‍ പാര്‍ക്കില്‍ മൂന്നു ദിവസമായി നടന്ന മെഡിക്കല്‍ ഉപകരണ പ്രദര്‍ശം ‘ഹോസ്പെക്സ് 2025’ സമാപിച്ചു. സമാപന ദിവസമായ ഇന്നലെ ആശുപത്രികള്‍ക്കുളള എഫ് ഐ ടി സ്ട്രാറ്റജികള്‍, വളര്‍ച്ച, ഫണ്ടിംഗ് എന്നിവ സംബന്ധിച്ചുള്ള കോണ്‍ക്ലേവ് നടന്നു. 170 ലധികം ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികള്‍ കോണ്‍ക്ലേവില്‍ പങ്കെടുത്തു. ഡോ. സെന്തില്‍, ഡോ. വിജയ്, ഡോ. രാധാകൃഷ്ണന്‍, മാര്‍ക്കറ്റിഗ് സ്ട്രാറ്റജിസ്റ്റ് മുഹമ്മദ് ഇലിയാസ്, കൃഷ്ണകുമാര്‍, ഹോസ്പെക്സ് ഡയറക്ടര്‍മാരായ ഡോ. അരുണ്‍ കൃഷ്ണ, ഡോ.ജെ.എസ്.നിവിന്‍, ഡോ. മിഥുന്‍, ഡോ. ഫസ്‌ന, ഡോ. ഇന്ദു തുടങ്ങിയവര്‍ വിവിധ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. ആരോഗ്യപരിപാലന രംഗത്തെ വിവിധ തലങ്ങളിലെ മികവുകള്‍ക്കായി ഹോസ്പെക്സ് ഏര്‍പ്പെടുത്തിയ അവാര്‍ഡുകളുടെ വിതരണവും എക്‌സിബിഷനില്‍ നടന്നു. ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ഡോ.എ. വേലുമണിക്ക് ഐ.എം.എ ഇന്നൊവേഷന്‍ ആന്റ് ഓണ്‍ട്രപ്രണര്‍ഷിപ്പ് ചെയര്‍മാന്‍ ഡോ. ജോസഫ് ബെനവന്‍ ചടങ്ങില്‍ സമ്മാനിച്ചു.

