എച്ച്പി എലൈറ്റ്ബുക്ക് അള്‍ട്ര ജി 1 ഐ 14 ഇഞ്ച്, എച്ച്പി എലൈറ്റ്ബുക്ക് എക്‌സ് ജി 1 ഐ 14 ഇഞ്ച്, എച്ച്പി എലൈറ്റ്ബുക്ക് എക്‌സ് ജി 1 ഐ ഫ്‌ലിപ്പ് 14 ഇഞ്ച് എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ ശ്രേണി.
കൊച്ചി: ബിസിനസുകളുടെയും പ്രൊഫഷണലുകളുടെയും വളര്‍ന്നുവരുന്ന ആവശ്യങ്ങള്‍ക്കായി പുതിയ എഐ പിസികള്‍ അവതരിപ്പിച്ച് എച്ച്പി. എച്ച്പി എലൈറ്റ്ബുക്ക് അള്‍ട്ര ജി 1 ഐ 14 ഇഞ്ച്, എച്ച്പി എലൈറ്റ്ബുക്ക് എക്‌സ് ജി 1 ഐ 14 ഇഞ്ച്, എച്ച്പി എലൈറ്റ്ബുക്ക് എക്‌സ് ജി 1 ഐ ഫ്‌ലിപ്പ് 14 ഇഞ്ച് എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ ശ്രേണി.
ഏറ്റവും പുതിയ ഇന്റല്‍ കോര്‍ അള്‍ട്രാ പ്രൊസസറുകള്‍, 48 ട്രില്യണ്‍ പ്രവര്‍ത്തനങ്ങള്‍ (ടോപ്‌സ്) കൈകാര്യം ചെയ്യാന്‍ കഴിയുന്ന എന്‍പിയു, എഐ ഫീച്ചറുകളായ എച്ച്പി എഐ കമ്പാനിയന്‍, പോളി ക്യാമറ പ്രോ, മൈക്രോസോഫ്റ്റ് കോപൈലറ്റ് കീ, എച്ച്പി വുള്‍ഫ് സെക്യൂരിറ്റി തുടങ്ങിയ ധാരാളം പ്രേത്യേകതകള്‍ ഉള്ളതാണ് പുതിയ ശ്രേണി.അള്‍ട്രാലൈറ്റ് ഡിസൈന്‍, ദീര്‍ഘകാല ബാറ്ററി, മള്‍ട്ടിടാസ്‌കിംഗ് എന്നിവയിലൂടെ കണ്ടെന്റ് ക്രിയേഷന്‍, ഡാറ്റ വിശകലനം എന്നിവ പോലുള്ള ഉയര്‍ന്ന ജോലികളില്‍ മികവ് കാണിക്കുന്നു.
എച്ച്പി എലൈറ്റ്ബുക്ക് അള്‍ട്ര ജി1ഐ 14ഇഞ്ചിന് 2,67,223/ രൂപയാണ് വില. എച്ച്പി എലൈറ്റ്ബുക്ക് എക്‌സ് ജി1ഐ 14ഇഞ്ചിന് 2,23,456/ രൂപയും എച്ച്പി എലൈറ്റ്ബുക്ക് എക്‌സ് ഫ്‌ലിപ്പ് ജി1ഐ 14 ഇഞ്ചിന് 2,58,989/ രൂപയുമാണ് വിലകള്‍. എച്ച്പി എലൈറ്റ്ബുക്ക് എക്‌സ് ജി1എ 14ഇഞ്ചിന് 2,21,723/ രൂപയുമാണ് വില. എച്ച്പി ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ പുതിയ ശ്രേണി ലഭ്യമാണ്.