ഓമ്‌നിബുക്ക് 5ല്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ എക്‌സ് പ്ലസ് പ്രോസസറുകളും ഓമ്‌നിബുക്ക് 3ല്‍ എഎംഡി റൈസണ്‍ എഐ 300 സീരീസും വരുന്നതിനാല്‍ സെക്കന്‍ഡില്‍ 45 മുതല്‍ 50 ട്രില്യണ്‍ വരെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശേഷിയുള്ള എന്‍പിയു സജ്ജീകരിച്ചിരിക്കുന്നു
കൊച്ചി: മികച്ച പുതുതലമുറ എഐ ശേഷിയുള്ള ഓമ്‌നിബുക്ക് ലാപ്‌ടോപ്പുകള്‍ എച്ച്പി പുറത്തിറക്കി. താങ്ങാനാവുന്ന വിലയില്‍ ശക്തമായ പുതുതലമുറ എഐ കഴിവുകള്‍ എത്തിക്കുന്നതിനാണ് ഈ പുതിയ എച്ച്പി ഓമ്‌നിബുക്ക് 5, 3 സീരീസുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഓമ്‌നിബുക്ക് 5ല്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ എക്‌സ് പ്ലസ് പ്രോസസറുകളും ഓമ്‌നിബുക്ക് 3ല്‍ എഎംഡി റൈസണ്‍ എഐ 300 സീരീസും വരുന്നതിനാല്‍ സെക്കന്‍ഡില്‍ 45 മുതല്‍ 50 ട്രില്യണ്‍ വരെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശേഷിയുള്ള എന്‍പിയു സജ്ജീകരിച്ചിരിക്കുന്നു. താങ്ങാനാവുന്ന വില, വിശ്വാസ്യത എന്നിവ മുന്നില്‍കണ്ട് രൂപകല്‍പ്പന ചെയ്ത ഇവ വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും മുതല്‍ ദൈനംദിന ഉപയോക്താക്കള്‍ക്ക് വരെ എഐയുടെ മികവ് ഉപയോഗിക്കാവുന്ന തരത്തിലുള്ളവയാണ്. എച്ച്പി ഓമ്‌നിബുക്ക് 5 14ഇഞ്ച് 75,999 രൂപ മുതലാണ് വില. എച്ച്പി ഓമ്‌നിബുക്ക് 3 14ഇഞ്ച്, ഓമ്‌നിബുക്ക് 3 15ഇഞ്ച് എന്നിവക്ക് 69,999 രൂപ മുതലും വില ആരംഭിക്കുന്നു. ഗ്ലേസിയര്‍ സില്‍വര്‍ നിറത്തില്‍ ലഭ്യമായ ഈ ലാപ്‌ടോപ്പുകള്‍ എച്ച്പി ഓണ്‍ലൈന്‍ സ്‌റ്റോറുകളിലും റീട്ടെയില്‍ സ്‌റ്റോറുകളിലും ലഭ്യമാണ്.

