ഉന്നത നിലവാരമുള്ള ഈ ഡി ഇ എഫ് സൊല്യൂഷന്‍ വാഹനങ്ങളുടെ ഒപ്ടിമല്‍ പ്രകടനത്തെ ഉയര്‍ത്തുകയും ഡ്രൈവ് ട്രെയിന്‍ കാര്യക്ഷമമാക്കുകയും ഒപ്പം വാഹനങ്ങള്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നതിനും സഹായിക്കുമെന്നും ടാറ്റാ മോട്ടോഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗിരീഷ് വാഘ് പറഞ്ഞു.
കൊച്ചി: മഹാരത്‌ന ഓയില്‍ കമ്പനിയായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സ് സംയുക്തമായി ചേര്‍ന്നുകൊണ്ട് ജെനുവിന്‍ ഡീസല്‍ എക്‌സ്‌ഹോസ്റ്റ് ഫ്‌ലൂയിഡ് വിപണിയിലിറക്കി. ഉന്നത നിലവാരമുള്ള ഈ ഡി ഇ എഫ് സൊല്യൂഷന്‍ വാഹനങ്ങളുടെ ഒപ്ടിമല്‍ പ്രകടനത്തെ ഉയര്‍ത്തുകയും ഡ്രൈവ് ട്രെയിന്‍ കാര്യക്ഷമമാക്കുകയും ഒപ്പം വാഹനങ്ങള്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നതിനും സഹായിക്കുമെന്നും ടാറ്റാ മോട്ടോഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗിരീഷ് വാഘ് പറഞ്ഞു.
രാജ്യത്തുടനീളമുള്ള 23,000 ഇന്ധന സ്‌റ്റേഷനുകളില്‍ ഉള്ള എച്ച് പിസിഎല്ലിന്റെ വിപുലമായ റീട്ടെയില്‍ ശൃംഖല വഴി ബി ഐ എസ് അംഗീകൃത സൗകര്യങ്ങളില്‍ ഉത്പാദിപ്പിക്കുന്ന ഡി ഇ എഫ് ഉപഭോക്താക്കളിലേക്ക് വളരെ വേഗത്തില്‍ ലഭ്യമാക്കുന്നു. ആധുനിക ബി എസ് 6 കംപ്ലൈന്റ് ഡീസല്‍ വാഹനങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട ഘടകമെന്ന നിലയില്‍ ഡി ഇ എഫ് പ്രകൃതിക്ക് ദോഷകരമായ നൈട്രജന്‍ ഓക്‌സൈഡുകളെ വിഘടിപ്പിച്ച് സുരക്ഷിതവും ശുദ്ധവും ആയ നൈട്രജനും വെള്ളവും ആക്കി മാറ്റുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നത്.
ഇത് ഉപയോഗിക്കുന്നതിലൂടെ വാഹനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക മാത്രമല്ല അതുവഴി പാരിസ്ഥിതിക ആഘാതങ്ങളെ കുറയ്ക്കുന്നതില്‍ ഉപഭോക്താക്കളെ പങ്കാളികളാക്കുകയും ചെയ്യുന്നുണ്ട്. 23,000ത്തിലധികം റീട്ടെയില്‍ ഔട്ട്‌ലെറ്റുകളുടെ വിപുലമായ വിതരണ ശൃംഖലയും ടാറ്റാ മോട്ടോഴ്‌സിന്റെ സാങ്കേതിക മികവും കൂടിച്ചേരുമ്പോള്‍ ഉന്നത നിലവാരത്തിലുള്ള പരിസ്ഥിതി സൗഹൃദപരമായ സേവനം ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ സാധിക്കുമെന്ന് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ അമിത് ഗാര്‍ഗ് പറഞ്ഞു.