എച്ച്പിവികാന്‍സര്‍ ദേശീയ ബോധവല്‍ക്കരണ പരിപാടിക്ക്  തുടക്കം

കൊച്ചിയില്‍ നടന്ന പരിപാടിയില്‍ ഹ്യൂമന്‍ പാപ്പിലോമ വൈറസിന്റെ (എച്ച്പിവി) പ്രത്യാഘാതങ്ങളെക്കുറിച്ച് വിദഗ്ധ മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റുകളുടെ പാനല്‍ ചര്‍ച്ച ചെയ്തു.
കൊച്ചി:  വാക്‌സിന്‍ നിര്‍മാതാവായ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന എച്ച്പിവികാന്‍സര്‍ ബോധവല്‍ക്കരണ പരിപാടിയായ കോണ്‍ക്വെര്‍ എച്ച്പിവി ആന്‍ഡ് കാന്‍സറിന് കേരളത്തിലും തുടക്കമായി. കൊച്ചിയില്‍ നടന്ന പരിപാടിയില്‍ ഹ്യൂമന്‍ പാപ്പിലോമ വൈറസിന്റെ (എച്ച്പിവി) പ്രത്യാഘാതങ്ങളെക്കുറിച്ച് വിദഗ്ധ മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റുകളുടെ പാനല്‍ ചര്‍ച്ച ചെയ്തു. ഗൈനക്കോളജിക്കല്‍ ഓങ്കോളജി കമ്മിറ്റി കോഓര്‍ഡിനേറ്ററും കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റുമായ ഡോ. ജീന ബാബുരാജ്, വി.പി.എസ് ലേക്ഷോര്‍ ഹോസ്പിറ്റല്‍ കൊച്ചിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഗൈനക്ഓങ്കോളജി ആന്‍ഡ് ബ്രെസ്റ്റ് സയന്‍സസ് ഡയറക്ടര്‍ ഡോ. കെ. ചിത്രതാര, എഎസ് സിഒ എംസിഎസ്എച്ച് മൂവാറ്റുപുഴ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ആഗ്‌നസ് മാത്യു, തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലെ അഡീഷണല്‍ പ്രൊഫസറും എച്ച്ഒഡിയുമായ ഡോ. രമ പി, എറണാകുളം മെഡിക്കല്‍ സെന്ററിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്സ്റ്റും ലാപ്രോസ്‌കോപ്പിക് സര്‍ജനുമായ ഡോ. ലിസമ്മ ജോസഫ്, എറണാകുളം എസ്എഎന്‍ ചില്‍ഡ്രന്‍സ് ക്ലിനിക്, ഇഎംസി എന്നിവിടങ്ങളിലെ കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷ്യനായ ഡോ. എം നാരായണന്‍, എഐഎംഎസ് കൊച്ചി പീഡിയാട്രിക്‌സ് മേധാവി ഡോ. സി. ജയകുമാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തൊടുപുഴ സ്മിത ഹോസ്പിറ്റലിലെ ലാപ്രോസ്‌കോപ്പിക് ആന്‍ഡ് കോസ്‌മെറ്റിക് ഗൈനക്കോളജിസ്റ്റായ ഡോ. അനൂപ് കൃഷ്ണന്‍ മോഡറേറ്ററായി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു