ഹ്യൂണ്ടായ് വെന്യുവിന്റെ ബുക്കിംഗ് ആരംഭിച്ചു; ദീപിക പദുക്കോണ്‍ അംബാസഡര്‍

ചടുലവും സാങ്കേതികമായി സമ്പന്നവുമായ ഡ്രൈവിംഗ് അനുഭവം ആഗ്രഹിക്കുന്ന പുതിയ കാലത്തെ ഉപഭോക്താക്കളെയാണ് ഹ്യൂണ്ടായ് ഇതിലൂടെ ലക്ഷ്യമിടുന്നത്.’
കൊച്ചി :പുതിയ ഹ്യൂണ്ടായ് വെന്യൂ കോംപാക്റ്റ് എസ്.യു.വിയുടെ ബുക്കിംഗ് ആരംഭിച്ചു. ?25,000 നല്‍കി ഉപഭോക്താക്കള്‍ക്ക് പുതിയ മോഡല്‍ ബുക്ക് ചെയ്യാം. ‘ടെക് അപ്. ഗോ ബിയോണ്ട്’ എന്ന കാഴ്ചപ്പാടോടെ പുറത്തിറക്കിയ പുതിയ വാഹനം, ബോള്‍ഡ് ഡിസൈനിലും നൂതന സാങ്കേതികവിദ്യയിലും പുതിയ നിര്‍വചനമാകാനാണ് ലക്ഷ്യമിടുന്നത്. ഈ വാഹനം പുറത്തിറക്കുന്നതിനോടനുബന്ധിച്ചുള്ള വീഡിയോയില്‍, ഗ്ലോബല്‍ ഐക്കണും ബ്രാന്‍ഡ് അംബാസഡറുമായ ദീപിക പദുക്കോണ്‍ വെന്യുവിന്റെ ശക്തിയും കൃത്യതയും ഒരു ഫൈറ്റര്‍ ജെറ്റിനോട് താരതമ്യം ചെയ്യുന്നു. ചടുലവും സാങ്കേതികമായി സമ്പന്നവുമായ ഡ്രൈവിംഗ് അനുഭവം ആഗ്രഹിക്കുന്ന പുതിയ കാലത്തെ ഉപഭോക്താക്കളെയാണ് ഹ്യൂണ്ടായ് ഇതിലൂടെ ലക്ഷ്യമിടുന്നത്.’പുതിയ ഹ്യൂണ്ടായ് വെന്യൂവിലൂടെ, ഞങ്ങള്‍ ഈ വിജയഗാഥ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകുകയാണ്. സമകാലിക ഉപഭോക്താക്കളുടെ അഭിലാഷങ്ങളുമായി പ്രതിധ്വനിക്കുന്ന നൂതന സാങ്കേതികവിദ്യ സംയോജിപ്പിച്ചുകൊണ്ട് ധീരമായ രൂപകല്‍പ്പനെയും ആധുനിക പ്രീമിയം നിലവാരത്തെയും ഞങ്ങള്‍ പുനര്‍നിര്‍വചിക്കുന്നു’  ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ ഹോള്‍ ടൈം ഡയറക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ തരുണ്‍ ഗാര്‍ഗ് പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു